Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
നന്ദു ചിരിച്ചുകൊണ്ട് ചോദിച്ചു
" പിന്നല്ലാണ്ട്...ഇന്നിതിനൊരു തീരുമാനം ആക്കണം... "
അകത്ത് ചെന്ന വോഡ്ക്ക കളി തുടങ്ങി മക്കളെ..ആ ധൈര്യത്തിൽ ഞാൻ അവനെ നോക്കി പറഞ്ഞു
" എന്നാ ചെല്ലടാ നന്ദു... പരിപാടി തുടങ്ങിട്ടുണ്ട് അവിടെവിടേലും കാണും... "
ശ്രീ നന്ദുവെ തട്ടിക്കൊണ്ട് പറഞ്ഞു അതോടെ അവനെഴുന്നേറ്റ് എന്നോടൊപ്പം നടന്നു
" ഡാ പിന്നെ അതിനെ പേടിപ്പിച്ച് കരയിപ്പിക്കുവൊന്നു ചെയ്യിപ്പിക്കല്ലേ... "
തിരിച്ച് നടക്കുമ്പൊ ശ്രീ പുറകീന്ന് വിളിച്ചു പറഞ്ഞു..അതിന് ഒരു തംസ്സപ്പ് കാണിച്ച് വേഗം കോളേജിലേക്ക് നടന്നു
" ഡാ മോനെ നീ ഫസ്റ്റിയർ അല്ലേ...നിങ്ങടെ ബാച്ചിലെ ഇംഗ്ലീഷിലെ ശിൽപയോട് ഒന്നിവിടെ വരാൻ പറ... "
ഞങ്ങളുടെ വാകയുടെ അടുത്തെത്തിയതും അതിലൂടെ നടന്നു പോകുന്ന ഒരു ചെക്കനോട് ഞാൻ പറഞ്ഞു
" ശരി ഏട്ടാ...ആര് വിളിച്ചെന്നാ പറയണ്ടേ...? "
അവൻ ചോദ്യ ഭാവത്തിൽ തിരക്കി
"ചാത്തൻസ്സിലെ ചേട്ടൻമാരാന്ന് പോയി പറ മോനെ ദിനേശാ... "
ഇത്തവണ നന്ദു ആയിരുന്നു അവന് ചിരിച്ചുകൊണ്ട് മറുപടി നൽകിയത്...അത് കേട്ടതോട് കൂടി പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിൻ്റെ ഭാഗത്തേക്ക് അവൻ നടന്നു
" ഡാ അവക്ക് വേറെ അഫയർ ഉണ്ടെന്ന് പറഞ്ഞാലോ... "
അവൻ പോയതും നന്ദു എന്നെ നോക്കി ചോദിച്ചു
" കുഴപ്പൊന്നൂല്ലടാ...എന്താലും പറഞ്ഞു നോക്കാം... ആദ്യായിട്ട് തോന്നിയ പ്രണയം പറയാതെ പോണ്ട... "
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.... എൻ്റെ മറുപടി കേട്ടതും ഇവനെവിടുന്ന് ഇതിനുള്ള ധൈര്യം എന്നർത്ഥത്തിൽ അവൻ എന്നെ ഒന്നു പാളി നോക്കി... നമുക്കല്ലേ അറിയൂ എല്ലാം വിധിയുടെ.. അല്ലാ ബക്കാർഡിയുടെ വിളയാട്ടം ആണെന്ന്...അങ്ങനെ
💬 Comments
View all comments