Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
" ഡാ അവന്മാരിപ്പൊ എത്തും... നമ്മളോട് തുടങ്ങിക്കോളാൻ പറഞ്ഞു "
ഫോണ് വിളി കാട്ടാക്കി അഭി ഞങ്ങളെ നോക്കി പറഞ്ഞു.. അതോടെ നേരെ കാട്ടിലേക്ക്...എനി കുറച്ച് ശുദ്ധ ജലം കുടിച്ചാവാം ബാക്കി കാര്യങ്ങൾ...
" അഭീ നീയെങ്കിലും പറഞ്ഞതാടാ ഞാനെങ്ങനാ അവളോട് പറയുകാ... "
കുടിച്ചു കൊണ്ടിരിക്കുമ്പൊ ഞാൻ അഭിയെ നോക്കി ചോദിച്ചു..
" ഡാ അതിന് കൂടുതൽ തിരക്കഥയൊന്നും നീ ഉണ്ടാക്കണ്ട... മനസ്സിൽ തോന്നുന്നത് അങ്ങ് പറഞ്ഞാൽ മതി... "
നന്ദു പറഞ്ഞ അതേ കാര്യം അഭിയും എന്നെ നോക്കി പറഞ്ഞു
" ഡാ എന്നാലും... എന്തെങ്കിലും ഒരു ഇമ്പ്രഷൻ ഉണ്ടാക്കണല്ലോ... "
ഞാൻ അവനെ നോക്കി ചോദിച്ചു
" എന്നാ നീ അവളെ സിമ്പ് തുറന്ന് കാണിക്ക്...അവള് ഇമ്പ്രെസ്സ് ആവട്ടെ.... "
നന്ദു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു... അതിന് ഞാനവനെ തൊട്ടടുത്തുള്ള ഒരു ചെറിയ കല്ല് കൊണ്ട് എറിഞ്ഞു പക്ഷെ കൊണ്ടില്ല...കല്ലിന് പോലും ആ തെണ്ടിയെ വേണ്ടാത്തോണ്ടാ.. അല്ലാതെനിക്ക് ഉന്നംമില്ലാതോണ്ടല്ല...
" അല്ലപിന്നെ അവൻ്റമൂമേടെയൊരു ഇമ്പ്രഷൻ...അവന്മാര് വന്നാ നമ്മുക്ക് പോയി ചോദിച്ചിട്ട് വരാം ഒരു ഇമ്പ്രഷൻ്റേമ് ആവിശ്യമില്ല... "
അവൻ എന്നെ നോക്കി പറഞ്ഞു...അതിന് ഞാനൊന്നു തിരിച്ച് പറഞ്ഞില്ല... കുറച്ച് കഴിഞ്ഞപ്പോൾ ശ്രീയും അതുവും വന്നു ഞാൻ അവന്മാരോട് ചോദിച്ചപ്പോളും ഇതേ മറുപടി... പിന്നെ രണ്ടും കൽപ്പിച്ച് എഴുന്നേറ്റു.. "
" ഡാ നന്ദു എഴുന്നേക്കടാ എനിക്കിപ്പൊ അവളോട് പറയണം... "
എഴുന്നേറ്റ് നന്ദുവെ നോക്കി ശബ്ദമുയർത്തി ഞാൻ പറഞ്ഞു
" നീ കാര്യത്തിൽ ആണോ... "
എൻ്റെ സംസാരവും മുഖഭാവവും കണ്ട്
💬 Comments
View all comments