0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

പോയ തരുണീ മണികളെ വായി നോക്കി നിന്നു..കൂട്ടത്തിൽ അവളോട് എങ്ങനെ കാര്യം അവതരിപ്പിക്കണം എന്നതും മനസ്സിൽ ആലോചിച്ച് കൊണ്ടേ ഇരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ നന്ദുവും അഭിയും വന്നു.. മറ്റവന്മാർ ഇതുവരെ എത്തിയില്ല...
" അവന്മാര് എത്തിയില്ലേടേ... "
വണ്ടി ഒതുക്കി കൊണ്ട് നന്ദു എന്നെ നോക്കി ചോദിച്ചു
" ഇല്ല... "
അത്രയും നേരം പോസ്റ്റ് ആക്കിയ കലിപ്പുളത്ത് കൊണ്ട് ഞാൻ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു
" എൻ്റെ പൊന്നു മൈരേ... അവന്മാര് നേരം കുറേ ആയി പോയിട്ട്... നീ എത്തുമ്പോഴേക്കും അവന്മാരിവിടെ എത്തൂന്നാ കരുതിയെ...അല്ലാണ്ട് പോസ്റ്റ് ആക്കിയതല്ല... "
എൻ്റെ ഭാവം കണ്ടതും നന്ദു കടുപ്പത്തിൽ തന്നെ പറഞ്ഞു
" അഭി നീയൊന്ന് വിളിച്ചു നോക്കിയേ... "
അവൻ്റെ മറുപടി കേട്ടതും ഞാൻ അഭിയെ നോക്കി പറഞ്ഞു...
" ഡാ അവളോട് കാര്യം പറയണ്ടേ... "
അഭി ഫോണ് വിളിക്കുന്ന സമയം ഞാൻ നന്ദുവെ നോക്കി ചോദിച്ചു
" ഏതവളോട്... "
എൻ്റെ ചോദ്യം കേട്ടതും അവന് കാര്യം മനസ്സിലായിട്ട് കൂടി എന്നെ നോക്കി ഒരാക്കിയ ചിരിയോടെ അവൻ ചോദിച്ചു
" ഡാ മൈരേ...കളിക്കാതെ എന്തേലും പറഞ്ഞു താ... "
അവൻ്റെ ചോദ്യം പിടിക്കാതെ ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
" ഞാൻ ഇന്നലെ ആ കാര്യം പറഞ്ഞതല്ലേ... നിൻ്റെ മനസ്സിൽ എന്താണുള്ളത് അത് അവളോട് പോയി പറയുക...അത്രേ ഉള്ളൂ... "
അവൻ എന്നെ നോക്കി നിസാര ഭാവത്തിൽ കാര്യം പറഞ്ഞു... പക്ഷെ ആ മൈരനുണ്ടോ എൻ്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകുന്നു...

💬 Comments

View all comments