0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

എനിക്ക് എന്തൊ പോലെ ആയി...ഞാൻ പറഞ്ഞല്ലോ ആദ്യമായിട്ട് തോന്നിയ ഒരു പ്രണയം പറയാനാ ഞാൻ നിൻ്റടുത്തേക്ക് വന്നത് എൻ്റെ ചാങ്ങായിമാര് പറഞ്ഞിരുന്നു നീയൊരു പാവം ആണെന്ന് തോന്നുന്നൂന്ന്...ഇപ്പൊ അവന്മാര് പറഞ്ഞ കാര്യം സത്യമാണെന്ന് എനിക്ക് ബോധ്യായി...ഇങ്ങനുണ്ടൊ ഒരു പാവം മിണ്ടാപൂച്ച... "
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു അതിനവളുടെ മുഖത്ത് ഒരു ചിരി വിടർന്നു
" ഇതുവരെ ഉള്ളതൊക്കെ ഇവിടെ കഴിഞ്ഞു....ഇപ്പൊ ഒരു കാര്യം മാത്രം ഞാൻ നിന്നോട് പറയാം... ഇതുവരെ മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ നിനക്ക് സ്വന്തം ചേട്ടന്മാരെ കിട്ടിയപോലെ അല്ലേ നീ കരുതിയത് ഇനിയെങ്ങനെ കരുതണ്ട നിൻ്റെ സ്വന്തം ചേട്ടന്മാരായിട്ട് തന്നെ കണ്ടോണം...ആര് ചോദിച്ചാലും പറഞ്ഞോ ചാത്തൻസിലെ പിള്ളേരുടെ കുഞ്ഞനുജത്തിയാന്ന്... "
ഞാൻ ചിരിച്ചുകൊണ്ട് മനസ്സിൽ നിന്ന് വന്ന വാക്കുകൾ ഒന്നും മറച്ചുവെക്കാതെ ഞാൻ പറഞ്ഞപ്പോൾ വീണ്ടും ആ കണ്ണുകൾ നിറഞ്ഞു...
" എന്താണ് പെണ്ണെ നിന്ന് കരേണെ... "
ഞാൻ അവളെ നോക്കി ചോദിച്ചു
" സന്തോഷം കൊണ്ട് ഏട്ടാ...ഞാൻ കരുതി ഇന്നത്തോടെ ഏട്ടനും ചങ്ങായിമാരും ഒക്കെ എന്നെ വെറുക്കൂന്ന് പക്ഷെ ഇപ്പൊ... "
അവള് കണ്ണ് തുടച്ച് കൊണ്ട് എന്നെ നോക്കി പറഞ്ഞു
" എന്നാ ഇപ്പൊ അതൊക്കെ മാറീല്ലെ...നീ കാര്യം മൊത്തം തുറന്ന് പറഞ്ഞല്ലോ...നിനക്കതിൻ്റെ ആവിശ്യം ഒന്നുമില്ലാഞ്ഞിട്ട് പോലും...അങ്ങനുള്ള നിന്നെ ഞാൻ എന്തിന് വെറുക്കണം... "
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...അതോടെ പെണ്ണിന്റെ കണ്ണൊന്ന് സന്തോഷം കൊണ്ട് വിടർന്നു...
" അതോണ്ട് പെങ്ങള് സന്തോഷത്തോടെ ചെന്നാട്ടെ ബാക്കി എല്ലാരെയും നമ്മുക്ക് വൈകിട്ട് പരിചയപ്പെടാം...ഇപ്പൊ ഞങ്ങക്ക് പോയിട്ട് ഡാൻസിൻ്റെ

💬 Comments

View all comments