Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
പരിപാടി സെറ്റാക്കാന്നുണ്ട്...തന്നോട് ഇത് പറയാൻ വേണ്ടി മാത്രം ഇങ്ങോട്ട് വന്നതാ.... "
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് തുടർന്നു...
" ഏട്ടന്മാരുടെ ഡാൻസുണ്ടോ... "
ആശ്ചര്യത്തോടെ അതിലുപരി സന്തോഷത്തോടെ എന്നെ നോക്കി അവള് ചോദിച്ചു...
" ചാത്തൻസ്സിൻ്റെ പരിപാടി ഇല്ലാതെ എന്ത് കോളേജ് ഡേ....മോള് ചെല്ല് ചെന്ന് ഫ്രണ്ട്സിനോടൊക്കെ പറഞ്ഞോ നിൻ്റെ ചേട്ടന്മാരുടെ തകർത്താട്ടമാണ് ഇന്നത്തെ കോളേജ് ഡേയുടെ ക്ലൈമാക്സെന്ന്... "
ഞാൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ പെണ്ണ് ഫുൾ ഹാപ്പി...
" അപ്പൊ ശരി എന്നാ ഞാൻ പോവ്വാ...അവിടുന്ന് കാണാം... ഓൾ ദി ബെസ്റ്റ്.... "
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞ് തിരിഞ്ഞ് നടന്നു... പോകുന്ന പോക്കിൽ നന്ദുവെ വിളിച്ച് റ്റാറ്റ പറയാനും അവള് മറന്നില്ല...
ഇങ്ങനൊരു പൊട്ടി പെണ്ണ് ഞാൻ മനസ്സിലോർത്തു... പിന്നെ അവളുടെ പോക്ക് കൊറച്ച് നേരം നോക്കി നിന്നു....കൊറച്ച് മുന്നേ വരെ പ്രണയം കൊണ്ട് നോക്കിയ നോട്ടമല്ല..മറിച്ച് ഏക സന്താനമായി ജനിച്ച എനിക്ക് ഇതുവരെ തോന്നാത്ത പുതിയ ഒരു തരം അനുഭവം...ഒരേട്ടന് പെങ്ങളോടുള്ള വാത്സല്യതോടുള്ള നോട്ടം എന്നപോലെ....
" മതിയെടാ മതി.... "
അവളുടെ പോക്കും നോക്കി ഇരിക്കുന്ന എന്നെ നോക്കി നന്ദു പറഞ്ഞു അതിന് ഞാനൊരു ചിരി അവനെ നോക്കി പാസാക്കി...
" ഓ കിണിക്കല്ലേ...നടന്ന കാര്യം പറ...കുറേ നേരം എന്തൊക്കെയോ ഉണ്ടാക്കുന്നത് കണ്ടല്ലോ... "
അവൻ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു
" ഡാ നീ കരുതും പോലല്ല...വാ അവന്മാരുടെ അടുത്ത് പോവാം... ഒരുമിച്ച് പറയാം... "
ഞാൻ മുന്നേ നടന്നുകൊണ്ട് പറഞ്ഞു..
" എന്താടാ
💬 Comments
View all comments