Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
മൈരെ അവള് തന്തയ്ക്ക് വിളിച്ചോ... "
ഒരു ചിരിയോടെ അതും പറഞ്ഞ് അവനെൻ്റൊപ്പം തിരിച്ച് നടക്കാൻ തുടങ്ങി... അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ഒരു ചിരി മാത്രം നൽകി അവന്മാരുടെ അടുത്തേക്ക് വിട്ടു...
" ആ വന്നല്ലോ...എന്തായി മോനെ... "
ഞങ്ങളുടെ വരവ് കണ്ട് അതു എന്നെ നോക്കി ചോദിച്ചു
" ഏതാണ്ടക്കയോ നടന്നിട്ടുണ്ട് എന്നോടൊന്നു പറഞ്ഞിട്ടില്ല... "
ഞാൻ എന്തേലും പറയുമുന്നേ നന്ദു ഇടയ്ക്കു കയറി പറഞ്ഞു
" ഡാ നീ ഒന്ന് ഒഴിച്ചെ... എന്നിട്ട് പറയാം... "
ശ്രീയെ നോക്കി ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...അത് കേട്ടതും അവൻ പെട്ടന്ന് തന്നെ ഒരു പെഗ്ഗൊഴിച്ചു...അത് ഒറ്റ വലിക്ക് മോന്തിയപ്പൊ എന്തൊരു ആശ്വാസം...
" ആ കമത്തിയല്ലോ... എനി തൊള്ള തൊറക്ക്...അവളെന്ത് പറഞ്ഞു... "
നന്ദു എന്നെ നോക്കി ചോദിച്ചു... അതിന് ഒരു പുഞ്ചിരി പാസാക്കിയതിനുശേഷം അവിടെ നടന്ന കാര്യങ്ങൾ ഞാൻ അവർക്ക് വിവരിച്ചു കൊടുത്തു....
" പാവം കൊച്ചാണല്ലേ...ഞാൻ ആദ്യമേ പറഞ്ഞില്ലേ... "
ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ നന്ദു ആരോടെന്നില്ലാതെ പറഞ്ഞു
" ആടാ ഒരു പൊട്ടി പെണ്ണ്...അവളങ്ങനൊക്കെ പറഞ്ഞപ്പൊ എനിക്ക് വല്ലാതായി... "
ഞാൻ അവന് മറുപടി കൊടുത്തു
" നിനക്ക് വിഷമം ഒന്നുമില്ലേടാ... "
എൻ്റെ സംസാരം കേട്ട് ശ്രീ ചോദിച്ചു
" ഡാ ഞാൻ ആദ്യേ പ്രതീക്ഷിച്ചിരുന്നു... പക്ഷേ അവളാദ്യം പറഞ്ഞപ്പോൾ സങ്കടമില്ലതില്ല... പക്ഷെ പിന്നീട് അവള് പറഞ്ഞ കാര്യങ്ങൾ അത് ശരിക്കും എൻ്റെ ഉള്ളിൽ കൊണ്ടു... ഒരുപക്ഷേ സ്വന്തമായി കൂടപ്പിറപ്പുകൾ ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും...പിന്നെ പെട്ടെന്ന് കണ്ട് തോന്നിയ
💬 Comments
View all comments