Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
എൻ്റെ ഒരു അഭിനിവേശത്തെകാൾ മൂർച്ചയുള്ളതായിരുന്നു അവളുടെ വാക്കുകൾ.... "
ഞാൻ എൻ്റെ ഉള്ളിൽ ഉള്ളത് പൂർണമായും അവന്മാരെ പറഞ്ഞ് ബോധ്യപ്പെടുത്തി...
" നന്നായെടാ... നീ പറഞ്ഞതാ ശരി...ആ കൊച്ചിനും സന്തോഷമായി കാണും... "
അഭി ഞാൻ പറഞ്ഞത് ഉൾകൊണ്ട് എന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു
" ആടാ... ബാക്കി ഉള്ള പിള്ളേർക്കൊക്കെ അവളോട് അസൂയ ആണ് പോലും...അതൊക്കെ പറയുമ്പൊ പെണ്ണിന്റെ മുഖം നിങ്ങള് കാണണം... "
ഞാൻ അവള് പറഞ്ഞത് ഓർത്ത് അവന്മാരോട് പറഞ്ഞു...
" ആണോ....നമ്മൾക്കിത്രയും വെയിറ്റാണോ ഇവിടെ... "
അതു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" പിന്നല്ല ചാത്തൻസ് എന്നുപറഞ്ഞാൽ ആരാടാ മോനെ...ഇത് നമ്മുടെ തട്ടകം അല്ലേ... "
ഞാൻ പറയാൻ വന്നത് ശ്രീ കേറി പറഞ്ഞു...
" എന്നാ പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്... "
നന്ദു ഞങ്ങളെ നോക്കി പറഞ്ഞു കൊണ്ട് എൻ്റടുത്ത് വന്നു...അതിന് ഞാൻ എന്താണെന്നുള്ളർത്ഥത്തിൽ അവനെ നോക്കി
" വെറൊന്നുമല്ല...ഇന്നലേതെ നിന്റെ ഡയലോഗ് ഞാനിങ്ങെടുക്കുവാ....
ഇന്നു മുതൽ അവള് നിന്റേയും പെങ്ങൾ... "
നന്ദു ചിരിച്ചുകൊണ്ടത് പറഞ്ഞപ്പോൾ ഒരു കൂട്ട ചിരി മുഴങ്ങി... ഞാനും ചിരിക്കാതിരുന്നില്ല... കാരണം അവിടെ അവളുടെ മുന്നിൽ വച്ച് തന്നെ കഴിഞ്ഞതൊക്കെ വിട്ട് ആ തീരുമാനം ഞാനും എടുത്തിരുന്നു...
" എന്നാ പിന്നെ കാര്യങ്ങളൊക്കെ ഒരു തീരുമാനമായ സ്ഥിതിക്ക് ഫുഡും കഴിച്ച് ഡ്രസ്സും മാറി ഇനി സ്റ്റേജിൽ കേറി അങ്ങ് പൊളിച്ചൂടെ... "
അതു ചിരിച്ചുകൊണ്ട് നാലാളോടുമായി പറഞ്ഞു
" പിന്നല്ല... ഡിഗ്രി കാലഘട്ടത്തിലെ ചാത്തൻസിൻ്റെ അവസാന പരിപാടി നമ്മുക്ക് തകർക്കാടാ...
💬 Comments
View all comments