Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
"
നന്ദു അതും പറഞ്ഞ് എഴുന്നേറ്റു... കൂടെ ഞങ്ങളും... പിന്നെ അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡ് കഴിച്ച് നേരെ ഞങ്ങടെ പീ ട്ടി റൂമിലേക്ക്...അവിടെ പോയി ഡ്രസ്സുമാറി.. കറുത്ത ഉണ്ടും ഒരു നീല ഷർട്ടും ആയിരുന്നു ഡാൻസിനു വേണ്ടി ഞങ്ങൾ എടുത്തുവെച്ച ഡ്രസ്സ്... ഡ്രസ്സ് മാറുമ്പോഴേക്കും സമയം ഏതാണ്ട് വൈകിട്ടാവാറായിരുന്നു
" ഡാ അടുത്തത് നിങ്ങളുടേയാ...ലാസ്റ്റ് പരിപാടി... "
ഡ്രസ്സ് മാറുന്ന ഞങ്ങളുടെ അടുത്തേക്ക് ഞങ്ങളുടെ തന്നെ ബാച്ചിലെ ആദർശ് വന്നു പറഞ്ഞു
" ആടാ കഴിഞ്ഞു ഇതാ വരുവാ... "
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് മറുപടി നൽകി
" അളിയാ ആദർശെ എങ്ങനുണ്ടടാ...കോലമൊക്കെ... "
ശ്രീ ആയിരുന്നു
" കളറാക്കിട്ടുണ്ടടാ... കൊഴപ്പൊന്നൂല്ല്യ...ഒന്നും നോക്കണ്ട കേറി പൊളിക്ക്... "
അവനും തിരിച്ചൊരു പുഞ്ചിരിയോടെ ശ്രീയെ നോക്കി മറുപടി പറഞ്ഞു
" അല്ലപിന്നെ എന്നാ പിന്നെ ഇന്നാ പെൻഡ്രൈവ്...എല്ലാം പറഞ്ഞത് പോലെ...നീ വിട്ടോ ഞങ്ങള് പുറകേയുണ്ട്... "
അഭി അവനെ നോക്കി അതും പറഞ്ഞ് കീശയിൽ നിന്ന് പാട്ടിൻ്റെ പെൻഡ്രൈവ് അവനു നേരെ നീട്ടി...അതും വാങ്ങി ഓക്കെ പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു...
" അളിയാ അനൗണ്സ്മെൻ്റ് ഒന്ന് പവറാക്കണേ...ചാത്തൻസിന്റെ പേര് പറഞ്ഞ്... "
തിരിഞ്ഞു നടക്കുന്ന അവനെ പുറകീന്ന് വിളിച്ച് നന്ദു ഓർമ്മിപ്പിച്ചു... അതിന് അവൻ ഏറ്റു എന്ന അർത്ഥത്തിൽ കൈകൊണ്ട് തംസ്സപ്പ് കാണിച്ചു...പിന്നേയും ഒരു പത്തു മിനിറ്റ് അവിടെ നിന്ന് ഒരുങ്ങിയ ശേഷം ഞങ്ങൾ അഞ്ചു നേരെ ഓഡിറ്റോറിയത്തിൻ്റെ ഭാഗത്തേക്ക് പോയി...ഞങ്ങളവിടെ എത്തുമ്പോൾ അനൗണ്സ്മെൻ്റ് കേൾക്കായിരുന്നു...
" ഇനി ഈ വർഷത്തെ നമ്മുടെ കോളേജ്
💬 Comments
View all comments