0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

ഡേയുടെ ക്ലൈമാക്സിലേക്ക് കടക്കാല്ലേ... "
അനൗൺസ്മെൻ്റ് ചെയ്യുന്ന പെണ്ണ് കാണികളായ പിള്ളാരെ നോക്കി ഉച്ചത്തിൽ വിളിച്ചു ചോദിച്ചു... അതിന് അവരുടെ സൈഡിൽ നിന്നും നല്ല ശബ്ദത്തോടെയുള്ള ആരവങ്ങളും മുഴങ്ങി...
" നമ്മുക്ക് വേണ്ടി ഈ അവസാന പ്രോഗ്രാം അവതരിപ്പിക്കുന്നത് മറ്റാരുമല്ല നമ്മുടെ കോളേജിലെ ഹീറോസായ് ചാത്തൻസാണ്... അപ്പൊ പിന്നെ ഈ വേദി നമ്മുക്ക് വിട്ട് കൊടുക്കാല്ലേ... "
അവള് വീണ്ടും ശബ്ദത്തോടെ കാണികളെ നോക്കി പറഞ്ഞപ്പോൾ പിള്ളേരുടെ ഭാഗത്തുനിന്ന് എന്തൊരാവേശം... ഇത്രക്ക് ഉണ്ടോ ഞങ്ങളെന്ന് ഞങ്ങക്ക് തന്നെ തോന്നിപ്പോയ നിമിഷം...അപ്പോഴേക്കും ആദർശ് പെൻഡ്രൈവ് സൗണ്ട് സിസ്റ്റം മാനേജ് ചെയ്യുന്ന ചേട്ടന് കൊടുത്തായിരുന്നു... പിന്നെ അധികം സമയം വേണ്ടിവന്നില്ല എൻട്രി മ്യൂസിക് വന്നതും പിള്ളേരുടെ നടുവിലൂടെ ഞങ്ങളഞ്ചും സ്റ്റേജിലേക്ക്...അതിനിടയിൽ മുൻപന്തിയിൽ നമ്മുടെ പെങ്ങളിരിപ്പുണ്ടായിരുന്നു...വേറാര് നമ്മുടെ ശിൽപകുട്ടി...അവളെ നോക്കി ചിരിക്കാനും ഞാൻ മറന്നില്ല.... സ്റ്റേജിൽ കേറിയതും പിന്നെ ഒരു പത്ത് മിനിറ്റ് ഒരലക്കായിരുന്നു...അടിച്ചതിൻ്റേയും പാട്ടിന്റേയും പിന്നെ പിള്ളേരുടെ ആവേശവും ഒക്കെ കൊണ്ട് ഞങ്ങള് തകർത്ത് വാരി... അവസാനത്തെ വേൽമുരുഗയ്ക്ക് ഞങ്ങളെ കാട്ടും ആവേശം കാണികളായ പിള്ളേർക്കായിരുന്നു
... അപ്പോൾ ഞാൻ ചിന്തിച്ചത് ഇവന്മാരേതൊക്കെ ബ്രാൻഡ് അടച്ചിട്ടാണ് ഈ തുള്ളുന്നതെന്നാണ്...അത്രയ്ക്കും ആവേശം...ഒക്കെ കൂടി അവസാനം കഴിഞ്ഞപ്പോ പിള്ളേരുടെ ഒടുക്കത്തെ കയ്യടിയും ആർപ്പുവിളികളും ഞങ്ങൾക്ക് ശരിക്കും അങ്ങു ബോധിച്ചു...പിന്നെ പരിപാടി കഴിഞ്ഞ് നേരെ ഞങ്ങടെ വാകയുതെ അടുത്ത് പോയി ഇരുന്നു...അപ്പൊ കാണാം ശിൽപ അങ്ങോട്ടേക്ക് വരുന്നത്...ഞാൻ പറഞ്ഞിരുന്നല്ലോ വൈകിട്ട് പരിചയപ്പെടാം എന്ന്...
" ആ ഇതാര് ഞങ്ങളുടെ പെങ്ങളൂട്ടിയോ... "
അവളടുത്തെത്തിയതും നന്ദു ഒരു ചിരിയോടെ പറഞ്ഞു..അതിനവൾ ഒരു ചമ്മിയ മുഖത്തോടെ എന്നെ

💬 Comments

View all comments