0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

നോക്കി
" എല്ലാം ഇവൻ പറഞ്ഞു...ആതോണ്ട് മോള് നാണിക്കുവൊന്നും വേണ്ട... "
അവളുടെ മുഖഭാവം കണ്ട് ശ്രീ ചിരിയോടെ പറഞ്ഞു... പിന്നെ പെട്ടെന്ന് തന്നെ എല്ലാവരേയും പരിചയപ്പെട്ടു... കൂട്ടത്തിൽ ഡാൻസിന്റെ കാര്യവും ഒക്കെ ചർച്ചയായി...പിന്നെ പോകാം നേരം ഞങ്ങളോടൊപ്പം നിന്ന് ഫോട്ടോയും എടുത്താണവൾ യാത്ര പറഞ്ഞ് പോയത്...
അതൊരു തുടക്കമായിരുന്നു...പിന്നങ്ങോട്ട് വളരെ പെട്ടെന്ന് എല്ലാവരുമായി അവളടുത്തു... തുടക്കത്തിലെ പൂച്ചകുട്ടിയൊന്നുമല്ല... ഇപ്പൊ ആള് നല്ല വായാടിയാണ്...അത്രയ്ക്ക് നല്ല കൂട്ടായിമാറി...വീട്ടിന്ന് വിളിക്കുന്ന പേരാണ് പിന്നെ ഞങ്ങളും വിളിക്കാറ് ...ചിപ്പി... ഞങ്ങളുടെ സ്വന്തം പെങ്ങളൂട്ടി...
അങ്ങനെ നല്ല രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ എന്തായാലും മുകളിൽ ഇരിക്കുന്ന പുള്ളിക്കാരൻ എന്തേലും പണി തരുന്നത് സ്വാഭാവികമാണല്ലോ... അങ്ങനെ ഞങ്ങടെ എടയിലും വന്നു ഒരു വയ്യാവേലി... ആ സിമില് മൈരൻ്റെ രൂപത്തിൽ... ഇനി അവൻ്റെ സ്വഭാവം വെച്ച് രണ്ട് പൊട്ടിക്കാൻ എന്തേലും കാരണമുണ്ടാക്കി ദൈവം കൊട്ടേഷൻ തന്നുതുമായിരിക്കാം...
" ഡീ നിൻ്റെ മുഖത്തിനെന്താ ഒരു വാട്ടം പോലെ "
അന്നൊരു ചൊവ്വാഴ്ച രാവിലെ കോളേജിലേക്ക് സങ്കടം കലർന്ന മുഖത്തോടെ വരുന്ന ചിപ്പിയെ നോക്കി ഞാൻ ചോദിച്ചു
" ഏയ് ഒന്നൂല്ല്യ... "
എൻ്റെ ചോദ്യം കേട്ടതും മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അവള് പറഞ്ഞു
" എന്നാലും എന്തോ ഉണ്ടല്ലോ... "
നന്ദുവും വിട്ടില്ല...
" ഒന്നുമില്ലാന്ന് പറഞ്ഞില്ലേ മക്കളേ...നടന്നത് കൊണ്ട് ഇച്ചിരി ക്ഷീണം ഉണ്ട് അല്ലാതെ വേറൊന്നൂല്ല്യ... "
അവള് സെയിം ടൂണിൽ തന്നെ മറുപടി പറഞ്ഞു
" എന്നാ വിട്ടോ മോനെ ദിനേശാ വണ്ടി.... ഉച്ചയ്ക്ക് കാണാം... ക്ലാസ് മിസ്സാക്കണ്ടാ... "

💬 Comments

View all comments