Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..അത് കേട്ടതും അവള് തിരിച്ചും ഒരു ചിരിയോടെ യാത്ര പറഞ്ഞ് പോയി...
" ഡാ അവൾക്ക് എന്തോ സങ്കടം ഉള്ള പോലെ നിനക്ക് തോന്നുന്നുണ്ടോ... "
അവള് പോയതും ഞാൻ നന്ദുവെ നോക്കി ചോദിച്ചു...
" എനിക്കും തോന്നി എന്തോ ഉണ്ട്...ആ പതിവ് ചിരി ഒന്നും ആ മുഖത്ത് കാണുന്നില്ലല്ലോ... "
അവനും എനിക്ക് അതേ സംശയത്തോടെ മറുപടി തന്നു
" ഉച്ചയ്ക്ക് ഒന്നൂടെ ചോദിച്ചു നോക്കാം... "
ഞാൻ അവനോട് അതും പറഞ്ഞ് മതിലിൽ നിന്നിറങ്ങി... പിന്നാലെ അവനും... പിന്നെ ക്ലാസ്സിൽ കേറി ഉച്ചവരെ സമയം തള്ളിനീക്കി ലാബായതുകൊണ്ട് സമയം പെട്ടെന്ന് പോയിരുന്നു...അങ്ങനെ ലാബും കഴിഞ്ഞ് പുറത്തിറക്കുമ്പോളായിരുന്നു അവളുടെ കൂട്ടുകാരികളിൽ ഒന്നിനെ കണ്ടത് അവൾക്ക് ഞങ്ങളെ നന്നായിട്ട് അറിയാം... അതുകൊണ്ട് ഇനി ഇവളോട് വല്ലതും പറഞ്ഞിട്ടുണ്ടാവുമോ എന്നറിയാൻ വേണ്ടി ഞാനും അവനും അവളുടെ അടുത്തേക്ക് നീങ്ങി
" ഡീ ചിപ്പിക്കെന്തേലും പ്രശ്നമുണ്ടോ..അവളെന്തേലും നിന്നോട് പറഞ്ഞോ... "
അവളുടെ അടുത്തെത്തിയതും മുഖംവര ഇല്ലാതെ ഞാനവളോട് ചോദിച്ചു
" അത് പിന്നെ... "
അവള് മടിച്ചുമടിച്ച് ഞങ്ങളെ നോക്കി പറഞ്ഞു
" എന്തേലും അറിയാമെങ്കിൽ വായ തുറന്നു പറ...അവളെ കണ്ടിട്ട് എന്തോ ഉള്ളതുപോലെ തോന്നി അതാ ചോദിച്ചത്... "
നന്ദുവായിരുന്നു ഇത്തവണ ചോദിച്ചത്
" അത് പിന്നെ എന്നോട് അവള് പറയരുതെന്ന് പറഞ്ഞതാ... "
അവള് ഞങ്ങളെ ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു
" അതോന്നും പ്രശ്നമില്ല നീ പറ... "
ഇത്തവണ കടുപ്പത്തിൽ തന്നെ ഞാൻ പറഞ്ഞു
" അത് പിന്നെ അവളുടെ
💬 Comments
View all comments