Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
ഒരു മുറചെറുക്കനുണ്ട് ഞങ്ങടെ സീനിയർ സിമിലിൻ്റെ കൂട്ടുകാരനാ...സിമില് അവനോട് ചിപ്പിയേയും നിങ്ങളേയും കൊണ്ട് മോശമായി ഓരോന്ന് പറഞ്ഞു കൊടുത്തു...അങ്ങനെ അവൻ അവളുടെ വീട്ടിൽ പോയി ഓരോന്ന് പറഞ്ഞു സീനാക്കി...ഇന്നലെ എന്നെ വിളിച്ച് ഒരുപാട് കരഞ്ഞിരുന്നു...പക്ഷെ നിങ്ങളോട് പറയരുതെന്ന് പറഞ്ഞതാ... "
എൻ്റെ സ്വരം പെട്ടെന്ന് മാറ്റിയത് കൊണ്ടായിരിക്കാം പെണ്ണ് മണി മണി പോലെ കാര്യങ്ങൾ പറഞ്ഞു...അത് കേട്ടുതും പിന്നെ പറയണോ കാലിന്റെ അടിയിൽ നിന്ന് ഒരു പെരുപ്പ് തലയിലേക്ക് കേറിയത് ഓർമ്മയുണ്ട്...നന്ദുവിൻ്റെ അവസ്ഥയും ഇതുതന്നെ... പിന്നെ ഒന്നും നോക്കിയില്ല നന്ദുവേയും കൂട്ടി നേരെ വാകയുടെ അടുത്തേക്ക് വിട്ടു...അവന്മാരോടും കാര്യം പറഞ്ഞ് ഇന്നതോടെ ആ സിമില് മൈരൻ്റെ കഴപ്പിനൊരു തീർപ്പാക്കണം...
വാകയുടെ അടുത്തേക്ക് എത്തിയതും ഞാൻ ബാക്കി മൂന്നിനോട് കൂടി കാര്യം പറഞ്ഞു...
" ഇപ്പൊ തന്നെ ആ പൊലയാടി മോൻ്റെ വാരിയെല്ലൊടിക്കണം... "
ഞാൻ പറഞ്ഞു കഴിഞ്ഞതും ശ്രീ ദേഷ്യത്തോടെ പറഞ്ഞു
" അവന് പണ്ടേ ഒന്ന് കൊടുക്കണാർന്നു...പാവം ചിപ്പി...ഇന്നാ മൈരൻ മണ്ണ് തിന്നണം... "
നന്ദു പകയൊടെ പറഞ്ഞു
" ഡാ നീ അനൂപേട്ടനെ വിളിച്ചു പറ... "
അഭി എന്നെ നോക്കി പറഞ്ഞു...അതോടെ ഞാൻ ഫോണെടുത്തു പുള്ളിക്കാരനെ വിളിച്ചു... അനൂപേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങടെ പി ട്ടി സാറാണ്... പുള്ളിക്കാരനോട് പറയാതെ ഒന്നും ഞങ്ങള് ചെയ്യാറില്ല...നല്ല കമ്പനിയാണ് വലിയ പ്രായമൊന്നുമില്ല അതുകൊണ്ടുതന്നെ ഏട്ടൻ എന്നാണ് ഞങ്ങള് വിളിക്കാറ്...ഞങ്ങളെ വലിയ കാര്യമാണ്... കോളേജിൽ എന്തു പ്രശ്നം ഉണ്ടെങ്കിലും ഞങ്ങടെ സൈഡ് നിക്കുന്ന ഏകവക്തി
" ഹലോ അനൂപേട്ടാ ഒരു പ്രശ്നമുണ്ട്... "
പുള്ളിക്കാരൻ ഫോണെടുത്തതും ഞാൻ പറഞ്ഞു
💬 Comments
View all comments