Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
" എന്താടാ പറ... "
എൻ്റെ സൗണ്ടിൽ പന്തികേട് മനസ്സിലാക്കിയ പുള്ളിക്കാരൻ ചോദിച്ചു.. അതിന് ഞാൻ കാര്യങ്ങളൊക്കെ വിവരിച്ചു കൊടുത്തു...
" ഒന്നും നോക്കണ്ട കേറി പൊട്ടിക്കെടാ അവനെ.... ബാക്കി ഞാൻ നോക്കിക്കോളും.... "
ഞാൻ കാര്യങ്ങൾ പറഞ്ഞതും പുള്ളി ഉറച്ച ശബ്ദത്തോടെ മറുപടി തന്നു...അത് കേട്ടതും ഫോണ് കട്ടാകി ഞാൻ അവന്മാരെ നോക്കി
" വാടാ...ഇനി ഒന്നും നോക്കാനില്ല... "
അവന്മാരെ നോക്കി അതും പറഞ്ഞ് ഞാൻ ഇംഗ്ലീഷിലേക്ക് നടന്നു... പിന്നാലെ അവന്മാരും...നേരെ ആ മൈരൻ്റെ ക്ലാസ്സിലേക്ക്... ഉള്ളിൽ കേറിയവാടെ അവൻ്റെ ചെവികുറ്റി അടക്കം ഒരെണ്ണം ഞാൻ പൊട്ടിച്ചു...
" ഞങ്ങടെ പെങ്ങളെ കൊണ്ട് നീ അനാവശ്യം പറയും അല്ലേടാ പെഴച്ചുപെറ്റ പൊലയാടി മോനെ... "
അടികൊണ്ട് ആടി നിക്കുന്ന അവൻ്റെ നെഞ്ചത്തൊരു ചവിട്ടു കൂടി കൊടുത്ത് ഞാൻ അലറി...
അതോടെ അവൻ അടി തെറ്റി നിലത്തുവീണു...ഇതു കണ്ട അവൻ്റെ പിള്ളാരും ഓടി വന്നു...പെണ്പിള്ളാരുടെ മുഖത്തൊക്കെ ഒരു പകപ്പായിരുന്നു... പിന്നെ അവിടെ നടന്നത് പറയണോ... ക്ലാസ്സിന്ന് പുറത്തിറക്കി വരാന്തയിലിട്ട് അവനേയും അവൻ്റെ നത്തോലികളേയും ചവിട്ടി കൂട്ടി തൊടങ്ങി...മാഷുമാരൊക്കെ നാലു ഭാഗത്തു നിന്നും ഓടി വരുന്നുണ്ട്...പക്ഷെ ഞങ്ങള് നിർത്തില്ല....അവൻ്റെ പല ഡിപ്പാർട്ട്മെൻ്റിലുള്ള കൂട്ടുകാരും വരുന്നുണ്ടായിരുന്നു പക്ഷേ അമ്പിനും വില്ലിനും ഞങ്ങളോട് അടുത്തില്ല...അത്രക്കുണ്ടായിരുന്നു ഞങ്ങടെ കലി
" അജ്ജുവേട്ടാ.......... "
പുറകീന്ന് ഒരു പകപ്പോടെ ചിപ്പി ഓടി വന്ന് എൻ്റെ കൈക്കു കേറി പിടിച്ചു...
" മാറി നിക്കടി...നിന്നെ കൊണ്ട് അനാവശ്യം പറഞ്ഞ ഈ നായിൻ്റെ മോൻ ഇനി വായ തുറക്കണ്ട... "
അവളെ പിടിച്ച് തള്ളികൊണ്ട് ഞാൻ
💬 Comments
View all comments