Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
അവൻ്റെ കഴുത്തിന് കയറിപിടിച്ചു...
" വേണ്ട അജ്ജുവേട്ടാ...ഞാനല്ലേ പറയണേ.... പ്ലീസ്...... പ്ലീസ്....വേണ്ട.... "
തോരത്ത കണ്ണീരുമായി വീണ്ടും അവളെന്റെ കൈകളിൽ കയറി പിടിച്ചു വലിച്ചു...
" മാറി നിക്ക് ചിപ്പി...നിനക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തവളല്ല...അതിന്നീ നായിൻ്റെ മക്കളറിയണം... "
അവളെ പിടിച്ചു മാറ്റി ഇത്തവണ നന്ദു ആയിരുന്നു അവക്ക് മറുപടി കൊടുത്തത്... പിന്നെ ഞങ്ങള് അടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു...
" എന്നാ എല്ലാരും തല്ലി കൊല്ല്...എൻ്റെ പേരും പറഞ്ഞാണല്ലോ ഇതൊക്കെ...ഞാൻ പറഞ്ഞാൽ കേൾക്കാനും നിങ്ങളെ കൊണ്ട് പറ്റത്തിലല്ലേ..... കണ്ട നാറികൾ പലതും പറയും... നിങ്ങള് എൻ്റെ ആരാന്ന് എനിക്കും ഞാൻ നിങ്ങടെ ആരാന്ന് നിങ്ങക്കും അറിയാം...പിന്നെ ഈ നാറികള് പറയുന്നത് കേട്ട് തല്ലുണ്ടാക്കി കോളേജിന്ന് പുറത്ത് പോകാൻ ആണ് ഉദ്ദേശ്യമെങ്കിൽ പിന്നെ എന്നെ നിങ്ങള് കാണൂല്ലാ......ഞാനണല്ലോ ഇതിനൊക്കെ കാരണക്കാരി...ഇനി നിങ്ങടെ ഇടയിലേക്ക് ഞാൻ വരുന്നുമില്ല.... "
അണപൊട്ടിയ കണ്ണീരോടെ പൊട്ടികരഞ്ഞ് ശബ്ദമുയർത്തി അതും പറഞ്ഞവള് തിരിഞ്ഞോടി...ആ രംഗം ഞങ്ങടെ ഉള്ളിൽ ഒരു നീറ്റലായി ഇന്നുമുണ്ട്....അവളുടെ പോക്ക് നോക്കി നിന്നുപോയി ഞങ്ങളഞ്ചും...
" നിന്നെ വെറുതെ വിടുവാണ് പൊലയാടി ഇപ്പൊ...ഞങ്ങടെ പെങ്ങള് പറഞ്ഞോണ്ട് മാത്രം...അവളില്ലേൽ നാളെ ചെലപ്പം സൂര്യോദയം കാണാൻ നീയുണ്ടാവില്ലായിരുന്നു.... "
അവള് പോയതും സിമിലിൻ്റെ കഴുത്തിൽ നിന്ന് കൈയ്യെടുത്ത് ഞാൻ പറഞ്ഞു...അപ്പൊ അവൻ നീട്ടി പ്രാണവായു വലിച്ചുകേറ്റുന്നുണ്ടായിരുന്നു...
" ഇനി നിന്റെ വായീന്ന് ഇതുപോലെ പുഴുത്ത വർത്തമാനം വന്നാ പിന്നെ ഒന്നും നോക്കില്ല കുടുംബത്തോടെ കത്തിച്ചുകളയും...പറയുന്നത് ചാത്തൻസ്സാ....ഓർത്തോണം.... "
അവൻ്റെ ചങ്കിനൊരു ചവിട്ടുകൂടി കൊടുത്ത് അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു...കൂടെ അവന്മാരും... പിന്നെ നേരെ
💬 Comments
View all comments