0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

ചിപ്പിയെ കാണാൻ പോയി അവള് പക്ഷെ ആ പോയ പോക്കിൽ കരഞ്ഞുകൊണ്ട് ബാഗുമെടുത്ത് വീട്ടിൽ പോയി എന്ന് അവളുടെ കൂട്ടുകാരികൾ പറഞ്ഞു... അത് ഞങ്ങളഞ്ചിൻ്റേമ് ഉള്ളിലൊരു നീറ്റലുണ്ടാക്കി...
" എന്നാലും അവള് എന്തിനാ അങ്ങനൊക്കെ പറഞ്ഞേ...കരഞ്ഞോണ്ടാ പോയതത്രേ... "
തിരിച്ച് വാകയുടെ അടുത്തെത്തിയതും അതു പറഞ്ഞു
" സ്നേഹം കൊണ്ടാടാ പാവം...നമ്മള് തല്ലുണ്ടാക്കി എന്തേലും പറ്റൂന്ന് പേടിച്ചിട്ടാ... "
ഞാൻ അവനെ നോക്കി പറഞ്ഞു
" അതുകൊണ്ട് തന്നാ അവള് നമ്മളോട് പറയാതിരുന്നേ... "
നന്ദു എന്നെ നോക്കി പറഞ്ഞു
" സാരോല്ല്യ നാളെ പറഞ്ഞ് ശരിയാക്കാം...എനിക്കൊറ്റ സങ്കടേ ഉള്ളു ആ മൈരനെ തല്ലി മതിയായില്ലായിരുന്നു... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു...പിന്നെ ഓരോന്ന് പറഞ്ഞിരിക്കുമ്പോളായിരുന്നു പ്രിൻസിപ്പാളിൻ്റെ റൂമിന്ന് വിളി വന്നത്... അവിടെ ചെല്ലുമ്പോൾ ഇംഗ്ലീഷിൻ്റെ ഹെഡ്ഡും കൊറേ മറ്റ് സാറുമാറും കൂടി പാർലിമെന്റ് ചർച്ച...വെറൊന്നുമല്ല ചാത്തന്മാരുടെ ശല്ല്യം സഹിക്കാൻ പറ്റുന്നില്ലത്രേ...ഇതൊന്നും കാര്യമാക്കാതെ ഞങ്ങളുള്ളിലേക്ക് കയറി...
" ആ വന്നോ... എന്താടോ തൻ്റെയൊക്കെ വിചാരം...ഇതെന്താ ഗുണ്ടാ സങ്കേതമോ തോന്നിയാസം കാണിച്ചു നടക്കാൻ... "
ഉള്ളിൽ കയറിയ ഞങ്ങളെ നോക്കി ആ ഇംഗ്ലീഷിലെ ഹെഡ്ഡ് ചീറി... അതിനവൻ്റെ ഹെഡ്ഡടിച്ച് പൊട്ടിക്കാൻ മനസ്സ് മൈരൻ പറഞ്ഞെങ്കിലും ഒന്നും ചെയ്യ്തില്ല...
" എന്താ നാവിറങ്ങിപോയോ...പറേടോ...നിങ്ങളെ കൊണ്ട് ഇനിയൊരു കംപ്ലയിൻ്റ് കേൾക്കാനില്ല...ഇതെന്താ ചന്തയോ... "
ഇത്തവണ പ്രിൻസിപ്പാള് തെണ്ടിയായിരുന്നു...
" ചന്ത അല്ല ചന്തി എഴുന്നേറ്റ് പോടാ കഷണ്ടി... "
അയാളുടെ വർത്തമാനം കേട്ടതും നന്ദു പതുക്കെ പിറുപിറുത്തു...അത് ഞങ്ങള് മാത്രം കേട്ടത്കൊണ്ട് കൊണ്ട് സീനില്ല... പക്ഷെ ചിരി അടക്കാൻ പാടുപെട്ടത് വേറെ കാര്യം...

💬 Comments

View all comments