Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
ദിവസം കടന്നു പോയി...പക്ഷെ ചിപ്പിയെ ഓർക്കുമ്പൊ സങ്കടമില്ലാതില്ല... പിന്നെ അത് നാളെ തന്നെ പരിഹരിക്കണം എന്ന് തീരുമാനിച്ചു വീട്ടിലേക്ക് പോയി...
പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ അവള് വന്നില്ല...ലീവായിരുന്നു....അത് സങ്കടായി.... പിന്നെ അവളുടെ കൂട്ടുകാരിയെ കൊണ്ട് ഫോണ് ചെയ്യിപ്പിച്ചപ്പൊ സുഖം ഇല്ലാന്ന് പറഞ്ഞ് അവള് ഫോണ് കട്ടാക്കി... പിന്നെ അവളുടെ കൂട്ടുകാരിയോട് സംസാരിച്ചപ്പൊ നാളെ അവളുടെ പിറന്നാൾ ആണെന്ന് പറഞ്ഞു... അതുകൊണ്ട് എന്താലും അവളെ കോളേജിൽ എത്തിക്കാൻ തീരുമാനിച്ചു ഒരു സർപ്രൈസ് പാർട്ടി ആയിരുന്നു പ്ലാൻ... അതിന് അവളെ അതേ കൂട്ടുകാരിയെ കൊണ്ട് വിളിപ്പിച്ച് ഹോൾടിക്കറ്റ് വാങ്ങാൻ എന്തായാലും വരണം നാളെയാണ് ഡേറ്റൊന്നൊക്കെ തട്ടിവിടീപ്പിച്ചു... അതേതായാലും ഏറ്റു...ഈ പഠിക്കുന്ന പിള്ളേർക്ക് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അല്ലേലും പേടിയാണല്ലോ...അതോടെ നാളത്തെ പരിപാടി സെറ്റാക്കി അന്നും ഞങ്ങള് കോളേജ് തള്ളി നീക്കി...
വീട്ടിലും പ്രത്യേകിച്ച് പരിപാടിയൊന്നും ഉണ്ടായിരുന്നില്ല... അതുകൊണ്ട് നാളത്തെ കാര്യം വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒന്നുകൂടി ചർച്ചയാക്കി പെട്ടെന്ന് തന്നെ കിടന്നുറങ്ങി...
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് നന്ദുവെ പിക്ക് ചെയ്യ്ത് കൊറച്ച് അലങ്കാര പണിക്കുള്ള സാധനവും വാങ്ങി നേരെ കോളേജിലേക്ക് വിട്ടു...പി ട്ടി റൂമിലായിരുന്നു പരിപാടി സെറ്റ് ചെയ്യ്തത്....വാങ്ങിയ ബലൂണും മറ്റുമെടുത്ത് നേരെ അങ്ങോട്ടേക്ക് വിട്ടു... അവിടെ ബാക്കി മൂന്നും പിന്നെ അനൂപേട്ടനുണ്ടായിരുന്നു..
" ഹാ എത്തിയോ... സാധനങ്ങൾ ഒക്കെ കിട്ടിയോ... "
പി ട്ടി റൂമിൽ കേറിയതും ശ്രീ എന്നെ നോക്കി ചോദിച്ചു
" ഇന്നാ പിടിച്ചോ... "
ഞാൻ കൈയ്യിൽ ഉണ്ടായിരുന്നു കവറവനു നേരെ എറിഞ്ഞു കൊടുത്തു...
" അല്ല അതു പോട്ടെ അവള് വന്നായിരുന്നോ... "
നന്ദു
💬 Comments
View all comments