Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
അവന്മാരോടായി തിരക്കി...
" വന്നിട്ടുണ്ട്... പക്ഷെ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ ഒറ്റ പോക്കായിരുന്നു... "
അഭി അലങ്കാര പണിക്കിടെ ഞങ്ങളെ നോക്കി മറുപടി പറഞ്ഞു
" അപ്പൊ പിന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവരാൻ എന്ത് ചെയ്യും... "
നന്ദു അഭിയുടെ മറുപടി കേട്ടതും അവൻ്റെ സംശയം മുന്നോട്ടേക്ക് വച്ചു
" അതിനൊക്കെ വഴിയുണ്ടാക്കാം...അതിനല്ലേ അനൂപേട്ടൻ... "
ഞാൻ പുള്ളിക്കാരനെ നോക്കി ഒരു ചിരിയോടെ പറഞ്ഞു
" ഒന്നു പോടാ നിങ്ങടെ കുട്ടികളിക്ക് കൂട്ടു നിക്കലല്ലേ എൻ്റെ പണി... "
എൻ്റെ സംസാരം കേട്ട് ഫോണിൽ തോണ്ടിയിരിക്കുന്ന അനൂപേട്ടൻ എന്നെ നോക്കി പറഞ്ഞു
" അയ്യോ...ചതിക്കല്ലേ പൊന്നേ ഇങ്ങോട്ട് നിങ്ങളല്ലാണ്ട് ആര് പറഞ്ഞാ വരാനാ... "
ഞാൻ പറയും മുന്നേ ശ്രീ കേറി പറഞ്ഞു
" ഠോ.......... "
ആരും പേടിക്കേണ്ട അതുവിൻ്റെ കൈയ്യിന്ന് ഒരു ബലൂണ് പൊട്ടിയതാ.... അതവിടെ നിക്കട്ടെ നമ്മുക്ക് നമ്മുടെ കാര്യത്തിലേക്ക് കടക്കാം...
" ഹാ നോക്കാം... "
പുള്ളിക്കാരൻ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു... അല്ലാതെ അങ്ങേർക്ക് മറ്റൊരു ഓപ്ഷൻ ഇല്ലല്ലോ... പിന്നെ ചെറിയ തോതിൽ അലങ്കാര പണിയും കളിചിരിയുമായി സമയം കടന്ന് പോയി...ഉച്ചയാവാറയപ്പൊ ഞാനും നന്ദുവും പോയി കേക്കും ഒരു ചൂരിദാറും പിന്നെ കൊറച്ച് ഫാൻസി ഓർണമെൻ്റസുവാങ്ങി തിരിച്ച് കോളേജിലേക്കെത്തി...
" ആ എത്തിയോ പെട്ടെന്ന് സെറ്റാക്കിക്കൊ അവളിപ്പൊ എത്തും... "
ഞങ്ങളുടെ വരവ് കണ്ടതും ശ്രീ പറഞ്ഞു
" എന്താ ഇത്ര പെട്ടെന്ന്... "
നന്ദുവായിരുന്നു ആ ചോദ്യം ചോദിച്ചത്
" അത് പിന്നെ അവളുടെ കൂട്ടുകാരി വിളിച്ചിരുന്നു... ഉച്ചയ്ക്ക്
💬 Comments
View all comments