Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
ചെയ്തു... അതോടെ പെണ്ണിന്റെ കണ്ണൊക്കെ സന്തോഷം കൊണ്ട് നിറഞ്ഞ് വന്നു...
" അയ്യേ...ഞങ്ങടെ പെങ്ങളൂട്ടി കരയുവാ.... "
ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..അതിനവള് കണ്ണ് തുടച്ചു...
" നിനക്ക് ഞങ്ങളെ വേണ്ടാന്ന് പറഞ്ഞാലും ഞങ്ങക്ക് ഞങ്ങടെ പെങ്ങളെ അങ്ങ് ഒഴിവാക്കാൻ പറ്റുവോ... "
നന്ദുവായിരുന്നു...അതിനവൾ സങ്കടത്തോടെ അവനെ നോക്കി...ഇന്നലെ പറഞ്ഞത് ഓർത്തോണ്ടായിരിക്കണം... പിന്നെ എന്നെയും പിടിച്ചൊരൊറ്റ കരയൽ...
" അയ്യേ എന്താടി ഇത് കൊച്ച് പിള്ളാരെ പോലെ.... "
ഞാനവളുടെ തലപിടിച്ചുയർത്തികൊണ്ട് പറഞ്ഞു...
" അതന്നെ പെറന്നാളായിട്ട് പെണ്ണ് കരയുവാ... മതി ആ കണ്ണൊക്കെ തൊടച്ചേ... "
അതു അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..അത് കേട്ടതും അവള് കണ്ണൊന്നു തുടച്ചു
" സോറി ഏട്ടന്മാരെ.. ഞാനിന്നലെ സങ്കടം വന്നപ്പൊ ഓരോന്ന് പറഞ്ഞു പോയതാ... എനിക്ക് വേണ്ടി നിങ്ങള് തല്ലുണ്ടാക്കി പ്രശ്നത്തിൽ പെടുന്നത് കാണാൻ പറ്റാത്തോണ്ടാ... "
അവള് കണ്ണീര് തൊടച്ചു കൊണ്ട് ഞങ്ങള് അഞ്ചാളോടുമായി പറഞ്ഞു...
" അതൊക്കെ ഇനിയും വിട്ടില്ലേ നീ... കഴിഞ്ഞതു കഴിഞ്ഞില്ലേ...മതി പോട്ടെ ഇനി ഞങ്ങടെ അനിയത്തിയെ കൊണ്ടാരും മോശമായി പറയില്ല... "
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" സഹോദരി സ്നേഹം കഴിഞ്ഞെങ്കിൽ ആ കേക്കങ്ങ് ഒരു കഷണം മുറിച്ച് തന്നാൽ ഞാൻ അങ്ങ് പോകുമായിരുന്നു... "
ഡോറിനടുത്ത് നിന്ന് അനൂപേട്ടൻ ചിരിയോടെ പറഞ്ഞു..
" ഹോ അത് മറന്നു പോയി... പിന്നെ എൻ്റെ മനുഷ്യ ഇങ്ങളെന്തൊരു ആക്ടിംഗാണ്...വല്ല സീരിയലിലും അഭിനയിക്കാൻ പൊക്കൂടെ... "
ഞാൻ പുള്ളിക്കാരനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു... അതിന് പുള്ളി ഇതൊക്കെ എന്തെന്ന് പറഞ്ഞ് റൂമിലേക്ക്
💬 Comments
View all comments