0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

കയറി...
" സത്യം...എനിക്കൊന്നും മനസിലായില്ല.. അവസാനം അതെടുത്ത് വേറെ വല്ല പിള്ളാരുടേം കൈയ്യിൽ കൊടുക്കാന്ന് കരുതിയ ഞാൻ റൂമിൽ കയറിയെ... "
ചിപ്പി അനൂപേട്ടനെ നോക്കി കപട ദേഷ്യത്തോടെ പറഞ്ഞു
" അത് നീയൊരു പൊട്ടി പെണ്ണായോണ്ടാ...വേറെ വല്ലവരും ആയിരുന്നേല് തൻ്റെ പണി ഞാനെന്തിനാ ചെയ്യുന്നേന്ന് പറഞ്ഞ് പോയേനെ... "
അവളുടെ സംസാരം കേട്ടതും അനൂപേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു...അത് കക്ഷിക്ക് പിടിച്ചില്ല അതോണ്ട് അനൂപേട്ടനെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടു..അല്ലേലും പെണ്ണിന് കമ്പിനി ആയാ മാഷാണ് മുതിർന്നവരാണ് എന്നൊന്നുമില്ല...സ്വന്തം തന്തയെ വരെ എയറിൽ കേറ്റുന്ന ടീം ആ...
" മതി മക്കളെ വന്ന് എനി കേക്ക് കട്ട് ചെയ്യ്... "
അഭി ചിരിച്ചുകൊണ്ട് പറഞ്ഞു.. അതോടെ അവളെ പിടിച്ചു കേക്കിനു മുന്നിൽ നിർത്തി... Happy Birthday Our Dear Sis Chippykutty കേക്കിലെ വാചകങ്ങൾ കണ്ട് വീണ്ടും പെണ്ണിന്റെ കണ്ണ് നിറഞ്ഞു...അത് ഞാനൻ്റെ കൈകൊണ്ട് തുടച്ചു എന്നിട്ട് കേക്ക് കട്ട് ചെയ്യാൻ പറഞ്ഞു...
" നിക്ക്.... "
കേക്ക് കട്ട് ചെയ്യാൻ പൊയ അവളെ നോക്കി നന്ദു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു... അതോടെ എന്താ സംഭവം എന്നർത്ഥത്തിൽ ഞങ്ങളെല്ലാവരും അവനെ നോക്കി...
" ഒന്നൂല്ല്യ... മെഴുകുതിരി കത്തിച്ചിട്ടില്ല... "
അവൻ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് കീശയിൽ നിന്നും കേക്കിൽ കുത്തി വച്ച മെഴുകുതിരി കത്തിച്ചു... അതോടെ വീണ്ടും ബർത്ത് ഡേ വിഷ് മുഴങ്ങി.... കേക്ക് കട്ടിങ്ങും നടന്നു... ഞങ്ങളഞ്ചും അനൂപേട്ടനും അവൾക്ക് കേക്ക് കൊടുത്തു...അവള് തിരിച്ചും...
" ഇത് ഞങ്ങടെ പെങ്ങളൂട്ടിക്ക് ഞങ്ങടെ വക... "
വാങ്ങി

💬 Comments

View all comments