Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
വച്ച ഗിഫ്റ്റൊക്കെ ഞാൻ അവൾക്കു നേരെ നീട്ടി...അത് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവള് വാങ്ങി...
" ഇതിങ്ങനൊരു പെണ്ണ്...എന്ത് പറഞ്ഞാലും കണ്ണ് നിറക്കും... "
ഞാൻ വീണ്ടും ആ കണ്ണീര് തൊടച്ചു കൊണ്ട് പറഞ്ഞു
"സന്തോഷം കൊണ്ടാ അജ്ജുവേട്ടാ...എൻ്റെ ചേട്ടന്മാർക്ക് എന്നോടുള്ള സ്നേഹം കണ്ടത് കൊണ്ടാ... "
അവള് കണ്ണ് തിരുമ്മി ചിരിച്ചുകൊണ്ട് പറഞ്ഞു... അതിന് ഞങ്ങൾ എല്ലാവരും സ്നേഹത്തോടെ അവൾക്കൊരു പുഞ്ചിരി നൽകി
പിന്നീടങ്ങോട്ട് സന്തോഷത്തിൻ്റെ നാളായിരുന്നു... കോളേജ് ലൈഫ് അടിച്ചു പൊളിച്ചു...അവളുടെ അച്ഛനും അമ്മയോടും ഒക്കെ ഞങ്ങള് നല്ലോണം അടുത്തു...അപ്പോളായിരുന്നു അവളുടെ അമ്മ വഴി അവളുടെ സ്വപ്നം അറിഞ്ഞത് മെഡിസിൻ പഠിക്കാൻ ആയിരുന്നു ആഗ്രഹം പക്ഷെ കഴിഞ്ഞ തവണ എൻഡ്രൻസ്സ് എഴുതാൻ പറ്റിയില്ല...അതോണ്ടാണ് കോളേജിൽ കയറിയത്...പിന്നൊന്നും നോക്കീല്ല നിർബന്ധിച്ച് ഞങ്ങള് വീണ്ടും അവളെ അതിലേക്ക് വഴിതിരിച്ചു.... അതിന് ഹെൽപ്പ് ചെയ്യാൻ നമ്മുക്ക് ശ്രീലതാ മേഡം ഉണ്ടല്ലോ...എൻ്റെ പുന്നാര മാതശ്രീ... അമ്മയ്ക്കും അവളെ പറ്റി നല്ലോണം അറിയാം... ഒരുപാട് ഇഷ്ടമാണ്...അതോണ്ട് പിന്നെ പറയണോ പഠിപ്പിച്ച് അതിനെ എൻഡ്രൻസ്സിൽ ടോപ്പ് മാർക്കും വാങ്ങിപ്പിച്ച് മണിപ്പാൽ മെഡിക്കൽ കോളേജിലേക്ക് നാടു കടത്തി....ഇപ്പൊ രണ്ടാം വർഷ മെഡിക്കൽ സ്റ്റുഡൻ്റാണ്...
**************************************
ബാക്ക് ടു പ്രസൻ്റ്...
" നീയെന്തൊന്ന് ആലോചിച്ച് ഉറക്കത്ത് ചിരിക്കുവാടാ പോത്തേ... "
അമ്മയുടെ ശബ്ദത്തോടെയുള്ള ചോദ്യവും കൂട്ടത്തിൽ തലക്കിട്ടൊരു കൊട്ടലും കിട്ടിയ ഞാൻ കിനാവ് കണ്ടുറങ്ങുന്നതിൽ നിന്ന് ഞെട്ടി എഴുന്നേറ്റു...
" ഞാനിതെവിടാ... "
ഉറക്കചടപ്പിൽ കണ്ണ് മഞ്ഞളിച്ച ഞാൻ ചോദിച്ചു...
" നയാഗ്ര വെള്ളച്ചാട്ടത്തിൻ്റെ അടുത്ത്...എന്ത്യേ... "
അമ്മ എന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു
💬 Comments
View all comments