0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

തുള്ളും...
" നോക്കി നിക്കാണ്ട് എറങ്ങി തുള്ളടാ പിള്ളേരേ... സീനിയർ ജൂനിയർ എന്ന് പറഞ്ഞ് ഒരോരുത്തന്മാരുടെ പട്ടി ഷോ കാണാൻ ഉള്ളതല്ല കോളേജ് ലൈഫ്... ആഘോഷിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും...എറങ്ങി പൊളിക്കടാ ഒരുത്തനേം പേടിക്കണ്ട ചാത്തൻസാ പറയുന്നെ... "
ഞാൻ കൂടി നിന്ന ഫസ്റ്റിയറിലെ ആണ്പിള്ളാരെ നോക്കി കൊണ്ട് പറഞ്ഞു... അതോടെ പിള്ളാരും ആവേശത്തോടെ എറങ്ങി വന്നു...ഇത് കണ്ട സിമിലും അവൻ്റെ നത്തോലികളും കലിപ്പോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി... പിന്നെ ചാത്തൻസ് ഞങ്ങടെ ടീമിന്റെ പേരാണ്...
" ഡാ സിമിലെ തെണ്ടി... ഇത് ഞങ്ങക്ക് എന്തിനാടാ ബോറടിക്കുമ്പോൾ തുണ്ട് കാണാനോ... എടുത്തോണ്ട് പോടാ... "
നന്ദു പാട്ടിനൊപ്പം തുള്ളികൊണ്ട് അവന്മാരുടെ ഫോണ് ചൂണ്ടിക്കാണിച്ചു പറഞ്ഞു...അതോടെ അവൻ തിരിഞ്ഞ് വന്ന് ഫോണും എടുത്ത് ഞങ്ങളോടൊപ്പം തുള്ളി കൊണ്ടിരിക്കുന്നു ഫസ്റ്റ് ഇയർ പിള്ളേരെ തള്ളി കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി...
" ഡാ...ഡാ...പിള്ളാരെ എങ്ങനും തൊട്ടാ... ഓണക്കോടിക്ക് പുറമേ നിന്നെ വേറൊരു കോടിമുണ്ട് ഞാൻ പൊതപ്പിക്കുവേ...അത് വേണ്ടേ വിട്ടോ... "
പിള്ളാരെ പിടിച്ച് തള്ളിയത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഞാൻ അവനെ നോക്കി ശബ്ദമുയർത്തി പറഞ്ഞു...അതോടെ അവനും ഗ്യാങ്ങും സ്ഥലം കാലിയാക്കി...
പിന്നെ അങ്ങോട്ട് വെള്ളത്തിന്റെ പവറിലും പാട്ടിൻ്റെ ആവേശത്തിലും ഞങ്ങളഞ്ചും ഒപ്പം കോളേജിലെ ബാക്കി പിള്ളേരും പുതിയ വന്ന ഫസ്റ്റിയർ പിള്ളേരും ഒക്കെ കൂടി ഒരു ഒന്നൊന്നര തുള്ളൽ...അതിനടയ്ക്കാണ് സെറ്റ് സാരിയും ഉടുത്ത് ചിരിച്ചുകൊണ്ട് കൂട്ടുകാരികൾക്കൊപ്പം തുള്ളുന്ന ഒരു കുട്ടിയിലേക്ക് എൻ്റെ നോട്ടം ചെന്നെത്തുന്നത്...
" പടച്ചോനെ ഇതേതാ ഈ പെണ്ണ്... "
ഞാൻ ആരൊടെന്നില്ലാതെ പറഞ്ഞു...
" ഏത് പെണ്ണ്...

💬 Comments

View all comments