0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

ബാക്കടിക്കുമ്പൊ ആരോ ഒരു നമ്പറിൽ നിന്നൊരു ഫോട്ടൊ അയച്ചിരിക്കുന്നു ... അതെടുത്ത് നോക്കി
" ഹേ...ഇതാര് ബാറിന്റെ പിക്കൊക്കെ എടുത്ത് അയച്ചേക്കുന്നത്... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
" ഈ ബൈക്ക് നല്ല പരിചയം ഉണ്ടല്ലോ... "
പിക്ക് ഒന്നു കൂടി സൂം ചെയ്യുന്നതിനോടൊപ്പം ഞാൻ പറഞ്ഞു... പിന്നെ ഒരു ഞെട്ടലായിരുന്നു...
" പടച്ചോനെ ഇത് ഞാനല്ലേ.... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു... പിന്നെ ഒന്നും ആലോചിച്ചില്ല വെപ്രാളം കൊണ്ട് ആരാന്ന് മെസ്സേജയച്ചു...
ഒരഞ്ചു മിനിറ്റ് കഴിഞ്ഞു കാണും റിപ്ലൈ വന്നു...
" തന്നോട് തല്ലു കൂടാൻ ദൈവം താഴോട്ട് കെട്ടി എടുപ്പിച്ച ഒരു അവതാരാന്ന് കൂട്ടിക്കോ... "
അതിനോടൊപ്പം ഒരു സൂചിയുടേയും കുറേ ചിരിക്കുന്ന സമൈലിയും...
റിപ്ലൈ കണ്ടതും ഞാൻ ഞെട്ടി...
" ഇത് അവള് തന്നെ ദിവ്യ... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു... രാവിലെ ഒന്ന് ഷൈൻ ചെയ്യ്ത്തിന് ഇങ്ങനൊക്കെ പണി തരാമോ ദൈവമേന്ന് വിളിച്ചപ്പൊ...ഇതൊക്കെ ഒരു ഹരേല്ലടോന്ന് പുള്ളിക്കാരൻ റിപ്ലൈ തന്ന പോലെ തോന്നി...പിന്നെ ഒന്നും നോക്കിയില്ല ഇതെന്നേം കൊണ്ടേ പോകൂ... ഹല്ലേലൂയ സോത്രം എന്ന് പറഞ്ഞ് ബെഡ്ഡിലേക്ക് ഒറ്റ വീഴ്ച്ചയായിരുന്നു....
തുടരും..

💬 Comments

View all comments