0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

റൂമിൻ്റെ പുറത്തേക്ക് നടന്നു...അതോടെ ഞാൻ പെട്ടെന്ന് പലുതേപ്പും ബാക്കി ചടങ്ങുകളൊക്കെ കഴിഞ്ഞ് കുളിച്ചൊരുങ്ങി പെട്ടെന്ന് തന്നെ താഴേക്കിറങ്ങി...
" അമ്മേ കഴിക്കാൻ എന്താന്ന് വെച്ചാ പെട്ടെന്ന് താ... "
ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്നു കൊണ്ട് അടുക്കളയിലേക്ക് നോക്കി തിടുക്കത്തിൽ വിളിച്ചു പറഞ്ഞു
" ദേ ചെക്കാ... രാവിലെ തൊട്ട് കാണുന്നുണ്ട് ഇൻ്റെ ഈ തിടുക്കം...എന്തോ ഒപ്പിക്കാൻ ആണെന്ന് അറിയാം...എന്ന് കരുതി നിന്ന് പെടച്ചാൽ ഉണ്ടല്ലോ... "
എൻ്റെ തിടുക്കം കണ്ട് അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു... അതിന് ശേഷം കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ഒരു കപ്പ് ചൂടുചായയുമായി ഡൈനിങ് ടേബിളിൻ്റെ അടുത്തുവന്നു...
" എന്ത് ലേഗാണ് ഡോക്ടറേ... "
കൊണ്ടുവച്ച ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പൊ ഞാൻ അമ്മയെ നോക്കി പറഞ്ഞു
" ആണോ...നന്നായിപ്പോയി എന്നെക്കൊണ്ട് ഇങ്ങനൊക്കേ പറ്റൂ...അത് പോരെങ്കിൽ നീ വല്ലവളേയും വിളിച്ചോണ്ട് വാടാ... "
അമ്മ ഇച്ചിരി കടുപ്പത്തിൽ എന്നെ നോക്കി പറഞ്ഞു
" അയിന് തന്നെയാ ഈ വെപ്രാളം... "
പെട്ടെന്ന് അമ്മയുടെ സംസാരം കേട്ടപ്പോൾ അറിയാതെ വായീന്ന് വന്നതാണ്...
" എന്തോന്ന്.... "
പതുക്കെ പറഞ്ഞതുകൊണ്ട് പുള്ളിക്കാരിക്ക് വ്യക്തമായില്ലാന്ന് തോന്നുന്നു അതുകൊണ്ടായിരിക്കും അങ്ങനെ ചോദിച്ചത്... ദൈവം കാത്തു അല്ലേ പിന്നെ ഇവിടെ ഇരുത്തി മൊത്തം വിസ്തരിച്ചിട്ടെ കോളേജിലേക്ക് വിടൂ...
" ഒന്നൂല്ല്യേ.... മകനോട് വല്ല പെമ്പിള്ളേരേയും ഇറക്കി കൊണ്ടുവരാൻ പറയുന്ന ഡോക്ടറുടെ മനസ്സിനെ കൊണ്ട് പറഞ്ഞതാ... "
ഞാൻ വിഷയം മാറ്റാൻ എന്നോണം അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" അയ്യടാ... നിന്നെ കൊണ്ട് അതൊന്നും പറ്റത്തില്ലാന്ന് അറിയുന്നത് കൊണ്ടാടാ ഞാനത് പറഞ്ഞത്... "
അമ്മ എന്നെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു
" അതെന്താ ഡോക്ടറെ അങ്ങനെ ഒരു വർത്താനം... "
കഴിച്ചതു മതിയാക്കി എഴുന്നേൽക്കാൻ നോക്കുമ്പോൾ ഞാൻ തല ചെരിച്ചു കൊണ്ടമ്മയെ നോക്കി ചോദിച്ചു
" ഒന്നൂല്ല്യേ... പിന്നെ എങ്ങോട്ടാ ആ ബാക്കി വച്ച ചപ്പാത്തി കൂടെ എടുത്ത് കഴിച്ചോണം... എന്നിട്ട് എഴുന്നേറ്റാൽ മതി... ഇല്ലേൽ ഈ ചപ്പാത്തി കോലെടുത്ത് നിൻ്റെ കിറിക്കിട്ട് ഞാൻ കുത്തും... "
കയ്യിലിരിക്കുന്ന ചപ്പാത്തി കോലോണ്ട് എന്നെ അടിക്കും പോലെയാക്കി അമ്മ പറഞ്ഞു
" പോ ചുമ്മാ...എനിക്ക് മതിയായി... "
ഞാൻ പെട്ടന്നുള്ള അമ്മയുടെ സംസാരം കേട്ട് പറഞ്ഞു
" ഒരു മതിയാവല്ലുമില്ല... അവിടെ പോയി വെറുതെ ഇരിക്കാൻ അല്ലേ...അതുകൊണ്ട് മര്യാദയ്ക്ക് എന്തെങ്കിലും എടുത്തു കഴിക്ക്...

💬 Comments

View all comments