0%

Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

പിന്നെ എന്നോട് ജന്മത്തിൽ മിണ്ടത്തില്ല.... "

ഞാൻ അവളെ വിടാതെ മുന്നിൽ നിന്ന് അവളെ നോക്കി പറഞ്ഞു

" അറിയണം... മകൻ്റെ കാര്യം മൊത്തമായിട്ട് അമ്മ അറിയട്ടെ... "

അവള് വിടുന്ന പ്രശ്നമില്ല എന്നർത്ഥത്തിൽ പറഞ്ഞു.... അതോടെ എനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസ്സിലാക്കിയ ഞാൻ ഒന്നും പറയാതെ അവളുടെ മുന്നിന്ന് മാറി നിന്നു...

പക്ഷെ അടുത്ത നിമിഷം എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്റെ മടിക്കുത്തിന് പിടിച്ച് അവളോടടുപ്പിച്ചു...ഞാൻ ഞെട്ടി അവന്മാരെ നോക്കി ഭാഗ്യം എല്ലാം നല്ല ഉറക്കത്തിലാണ്... അല്ലേൽ ഞാനവളെ പെഴപ്പിച്ചൂന്ന് വരെ കളിയാക്കി പറയും....

" എന്നാൽ ഇനി മേലാൽ എന്നെ തെറി വിളിക്കരുത്... "

കുറച്ച് നേരം എൻ്റെ മുഖത്ത് നോക്കി നിന്ന ശേഷം അവളെന്നെ നോക്കി പറഞ്ഞു... ഞാൻ യാന്ത്രികമായി ഇല്ലെന്ന് തലയാട്ടി...കാരണം കിളി ഒക്കെ സംസ്ഥാനം വിട്ടു മക്കളേ....അത് കണ്ടതും പിന്നേയും കുറച്ച് നേരം എൻ്റെ മുഖത്ത് നോക്കി നിന്ന ശേഷം അവള് പിടി വിട്ട് റൂമിൻ്റെ ഡോറ് കടന്ന് പുറത്തേക്ക് നടന്നു....ഞാനണെങ്കി പൊട്ടൻ പൂവെടി കണ്ട അവസ്ഥയിലും ( അതിവിടുത്തെ ഒരു നാടൻ പ്രയോഗാ വെടിക്കെട്ടാണ് ഉദ്ദേശിച്ചത് അതാണീ പൂവെടി )

അന്ന് പിന്നെ കളി ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല... കളിയും ശോകമായിരുന്നു തട്ടിക്കൂട്ടി ജയിച്ചു... പക്ഷെ മനസ്സ് മൊത്തം അവളുടെ നോട്ടമായിയുന്നു...

രാവിലെ പതിവുപോലെ ഗിരിജാൻ്റി വന്നപ്പോ എഴുന്നേറ്റ് വീട്ടിലേക്ക് പോകാൻ താഴോട്ടേക്ക് എറങ്ങിയപ്പൊ അമ്മയെ കണ്ടു...പിള്ളേര് അതോടെ അമ്മയേയും മൈൻ്റാക്കി മുന്നേ നടന്നു...

" അല്ല മണവാളാ ഫസ്റ്റ് നൈറ്റ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.... "

💬 Comments

View all comments