Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]
ഞാൻ അടുത്തെത്തിയതും അമ്മ തലേന്നത്തെ കാര്യം ഓർത്ത് വീണ്ടും തുടങ്ങി...പിള്ളേര് പോയിട്ടാണ് പറഞ്ഞത്... ഭാഗ്യം അല്ലേൽ ബാക്കി അവന്മാരുടെ വകയായിരിക്കും...
" ഇങ്ങക്കെന്താണ്...വീട്ടിന്നുള്ളത് പോരാഞ്ഞിട്ടാണോ ഇവിടുന്നും തുടങ്ങിയത്... "
ഞാൻ അമ്മയെ നോക്കി കപട ദേഷ്യത്തോടെ പറഞ്ഞു
" അതിന് സാറെന്തിനാ ചൂടാവുന്നെ... ചുമ്മാ നിന്നെ കാണുമ്പൊ ഒന്ന് കൊട്ടുന്നത് എൻ്റെ ഒരു ഹോബിയല്ലേ...മോൻ ക്ഷെമി... "
അമ്മ ചിരിച്ചുകൊണ്ട് മറുപടി നൽകി
" മ്മ് പിന്നെ ഹോബി...ഞാൻ പോവ്വാ... "
അതും പറഞ്ഞ് ഞാൻ അമ്മയെ കടന്ന് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു...അപ്പോഴേക്കും അവന്മാര് സ്ഥലം കാലിയാക്കിയിരുന്നു...അതോണ്ട് ഞാൻ വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു...പക്ഷെ പെട്ടെന്ന് പിന്നിലെ സീറ്റിലേക്ക് ആരോ ഒരൊറ്റ കേറലായിരുന്നു...
" അപ്പൊ എങ്ങനാ പോയിക്കൂടേ.... "
തിരിഞ്ഞു നോക്കും മുന്നേ ശബ്ദം കേട്ടതു കൊണ്ട് ആളെ മനസ്സിലായി...ആ ശവം തന്നെ ദിവ്യ...
" എങ്ങോട്ട്...നിൻ്റപനെ അംഗനവാടിയിൽ ചേർക്കാനോ... എറങ്ങടി പുല്ലേ... "
ഞാൻ ഉള്ളിലുള്ള ദേഷ്യം പുറത്തു കാണിച്ചു കൊണ്ടുതന്നെ പറഞ്ഞു
" മര്യാദയ്ക്ക് വണ്ടി എടുക്കുന്നുണ്ടോ..അതോ ഞാനിപ്പോ തിരിച്ചിറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കണോ... "
അവള് ഒരു കൂസലില്ലാതെ ഇതും പറഞ്ഞ് ചുറ്റിലും കണ്ണോടിക്കുന്നത് കണ്ടു
" നീ ഏത് കാലിൻ്റെടേല് വേണേലും കെട്ടി എടുക്ക്...എൻ്റെ നെഞ്ചത്തോട്ട് കയറുന്നതെന്തിനാ... "
അവള് പറഞ്ഞതിൻ്റെ പൊരുള് മനസ്സിലാകാത്ത ഞാൻ... ദേഷ്യത്തോടെ ചീറി...
" അങ്ങനെ ആണോ... എന്നാ ഒരു വീഡിയോ ഒരാൾക്ക് സെൻ്റ് ചെയ്യട്ടെ എന്നിട്ടിറങ്ങാം...ചേട്ടന് തിരക്കുണ്ടോ... "
അവള് മിററിലൂടെ ഒരാക്കിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞു... അപ്പോഴാണ് തലേന്നത്തെ കാര്യം എനിക്ക്
💬 Comments
View all comments