0%

Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

ഓർമ്മ വന്നത്

" ഇത് വല്ല്യ കുരിശായല്ലോ...നീയെന്താടി എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാണോ... "

ഞാൻ ദേഷ്യം അടക്കി പിടിക്കാൻ പാടുപെട്ടു...

" അങ്ങനൊന്നൂല്ല്യ...ഒരു ലിഫ്റ്റ് ചോദിച്ചതല്ലേ മാഷേ... എൻ്റെ വണ്ടി ശ്രദ്ധ കൊണ്ടുപോയി...അതോണ്ട് ഒന്ന് ഡ്രോപ്പ് ചെയ്യ് പ്ലീസ്...ഒരൊറ്റ തവണ...ഇനി അതും പറഞ്ഞ് ഞാൻ ശല്ല്യം ചെയ്യില്ല പ്രോമിസ്സ്... "

അവള് പുറകീന്ന് പിള്ളാരെ പോലെ വാശി പിടിച്ചു... ഇതെന്തിൻ്റെ കുഞ്ഞെൻ്റെ പടച്ചോനേ...

" ശല്ല്യം...ആ വിഡിയോ മാത്രമാണ് നിന്റെ ആയുസ്സിന്റെ ബലം... "

ഞാൻ ദേഷ്യത്തോടെ അതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു...അതിനവള് ചിരിക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല...

" പിന്നേ....ഇന്നലത്തെ പോലെ അല്ല പതുക്കെ പോവണം... "

വണ്ടി ഹോസ്പിറ്റൽ ഗേറ്റ് കടന്നതും അവള് ഓർമ്മിപ്പിക്കാൻ എന്നോണം പറഞ്ഞു... അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല... പതിവിലും ഇച്ചിരി വേഗത കുറച്ചു...അവളെ പേടിച്ചിട്ടൊന്നുമല്ല... ഇന്നത്തോടെ ശല്ല്യം ഒഴിവായി കിട്ടും എന്ന് പറഞ്ഞത് കൊണ്ട് മാത്രം...

" എങ്ങോട്ടാ... "

കുറച്ച് മുന്നോട്ടെത്തിയപ്പോൾ ഇന്നലെ പോയ വഴി തന്നെയാണോന്ന് അറിയാൻ വേണ്ടി ഞാൻ ചോദിച്ചു

" മണാലിക്ക് എന്ത്യേ... "

അവള് എന്നെ ആക്കിചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

" മണാലി.... നിൻ്റണ്ണാക്കില് ഞാൻ മണല് കോരി ഇടുന്നത് വരെ ഉണ്ടാവും ഈ ഊതല്.... "

അവളുടെ മറുപടി ദഹിക്കാത്ത ഞാൻ ഇത്തവണ പതിവ് കലിപ്പ് പുറത്തെടുത്തു...

" പിന്നെ ഞാനെന്താ പറയണ്ടേ...ഇന്നലേ പോയ വഴിയെല്ലെങ്കി ഞാൻ ആദ്യമേ പറയില്ലേ...ഇങ്ങനൊരു മണ്ടൻ... "

അവള് പുറകീന്ന് പതിവ് ആക്കിചിരിയോടെ പറഞ്ഞു....അത് കേട്ടതും എനിക്ക് വിറഞ്ഞ് കേറി....മൈരിനെ എടുത്ത്

💬 Comments

View all comments