0%

Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

ചോദിച്ചു

" എനിക്കൊരു ഐസ്ക്രീം വാങ്ങണം...ഇപ്പൊ വരാം.... "

അവള് തൊട്ടടുത്തുള്ള ഒരു ഐസ്ക്രീം ഷോപ്പ് ചൂണ്ടിക്കാണിച്ച് തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു

" പഫാ....ഞാനാരാടി നിന്റെ തന്തയോ...അതോ നിന്റെ മറ്റവനോ...നീ പറയുന്നത് കേട്ട് തുള്ളാൻ... ഞാൻ പോവ്വാ...നീ നടന്ന് പോയിക്കോ... "

അവളുടെ ആവിശ്യം കേട്ടതും തീ കേറിയ ദേഷ്യത്തോടെ ഞാൻ അതും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു

" ഹാ എന്നാ പൊക്കോ... പക്ഷെ മോൻ വീട്ടിൽ എത്തുനത്തിന് മുന്നേ ഒരു വീഡിയോ അമ്മയ്ക്ക് എത്തും...ഇവിടൊക്കെ 4G ആണേ... "

എൻ്റെ മറുപടി കേട്ടതും തിരിഞ്ഞു നടക്കുന്ന അവൾ എന്നെ നോക്കാതെ തന്നെ വിളിച്ചു പറഞ്ഞു...
പെട്ടു...മൈരിൻ്റെ സ്ഥിരം ഭീഷണി....

അവൾടെ തന്തേടെ 4G... ഈ മൈരത്തി കാരണം ഈയുള്ളവൻ്റ ജീവിതം 3G....ഇവിടെ ഇട്ടിട്ട് പോയാലോ...അല്ലേ വേണ്ട... കുറച്ചു മുന്നേ ആയിരുന്നേൽ ടൗൺ ആയതുകൊണ്ട് വല്ല വണ്ടിയും പിടിച്ച് വീട്ടിലേക്ക് പോകുമായിരുന്നു...ഇതിപ്പൊ വണ്ടി ഒന്നും കിട്ടാത്ത കലിപ്പിൽ മൈരത്തി വേണേൽ പറഞ്ഞത് പോലെ ചെയ്യും....അത് പണിയാവും....ഹോ എന്തൊരു മൂഞ്ചിയ അവസ്ഥയാന്ന് നോക്കണേ...പന്നീടെ മോളെ കൊല്ലാൻ തോന്നുന്നുണ്ട്....

അവള് കേറിയ നേരെ ആ പാലത്തിന്ന് വണ്ടി ഇടിച്ച് പൊഴയിലേക്ക് വിട്ടതിനെ അങ്ങ് കൊന്നാലോ...?? അല്ലേ വേണ്ട വെറുതേ എന്തിനാ.. നല്ല ആഴം കാണാം ചെലപ്പൊ ഞാനും പടമാവും...പോരാത്തേന് പിറ്റേന്ന് പത്രത്തിൽ ഫോട്ടോസും വാർത്തയും വരും...അതിൻ്റൊപ്പം നാട്ടിലെ കുടുംബശ്രീ ചേച്ചിമാരുടേം എഴുപതുകളിലെ വസന്തങ്ങളുടേം വക കഥകളും എത്തും... എല്ലാം മറന്ന് സ്വപ്നം കണ്ട് യാത്ര ചെയ്യ്ത കമിതാക്കൾ നിയന്ത്രണം തെറ്റി പാലത്തീന്ന് പുഴയിലേക്ക് വീണ് വടിയായീന്ന്....അതാണല്ലോ നമ്മുടെ സമൂഹം....ഈ

💬 Comments

View all comments