0%

Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

ശവത്തിൻ്റൊപ്പം അങ്ങനെയൊരു വാർത്തയോടെ വടിയാവുന്നതിനു പകരം വല്ല തേങ്ങയും തലയിൽ വീണ് ചാവുന്നതാ അന്തസ്സ്....

" അതേ...കിനവ് കണ്ടത് മതി.... പോകാം... "

ഓരോന്ന് ആലോചിച്ചിരുന്ന ഞാൻ അവളുടെ വിളികേട്ടാണ് ചിന്തയിൽ നിന്ന് തിരിച്ചെത്തിയത്... നോക്കുമ്പൊ സാധനവും വാങ്ങി തമ്പുരാട്ടി തിരിച്ചെത്തിട്ടുണ്ട്... കയ്യിലൊരു കവറൊക്കെ കണ്ടു.. വീട്ടി പോയി ഞണ്ണാൻ ആയിരിക്കും....ശവം....ഞാൻ മനസ്സിൽ ഓർത്ത് വണ്ടി സ്റ്റാർട്ട് ചെയ്തു... അതോടെ അവള് പിന്നാലെ കയറുകയും ചെയ്യ്തു.. പിന്നൊന്നും പറയാൻ നിൽക്കാതെ വേഗം വണ്ടി മുന്നോട്ടെടുത്തു... പത്തുമിനിറ്റ് യാത്രയ്ക്ക് ശേഷം അന്നത്തേ ഇടവഴിയിൽ എത്തി വണ്ടി നിർത്തി...

" എത്തിയല്ലോ...അപ്പൊ ശരി...മേലാൽ എനി എൻ്റെ നെഞ്ചത്തോട്ട് കയറാൻ വരരുത്... "

വണ്ടീന്നിറങ്ങിയ അവളെ നോക്കി ഞാൻ പറഞ്ഞു...

" മ്മ്..... പരിഗണിക്കാം.... "

പതിവ് ചിരിയോടെ തന്നെ അവളെനിക്ക് മറുപടി തന്നു...അത് ഒരൊഴുക്കൻ മട്ടിൽ തള്ളി നീക്കി ഞാൻ വണ്ടി തിരിക്കാൻ തുടങ്ങി..

" അതേ ഒരു ചായ കുടിച്ചിട്ട് പോവാം... "

തിരിച്ച് പോകാൻ തുടങ്ങിയ എന്നെ നോക്കി അവള് ചോദിച്ചു

" ഓ....വേണ്ടേ...അതില് വല്ല വിഷവും കലക്കി തരാനായിരിക്കും.... നിന്റെമറ്റവന് കൊണ്ടുപോയി കൊടുക്ക്.... "

ഞാൻ അവളെ നോക്കി പുച്ഛത്തോടെ മറുപടി പറഞ്ഞു

" ഹേയ് ഇല്ല... വിഷത്തിനൊക്കെ എന്താ വില...ഞാൻ തൽക്കാലം ഒരു വിമ്മിൽ ഒതുക്കാം എന്ന് കരുതിയതാ...വേണ്ടെങ്കിൽ വേണ്ട.... "

എന്റെ മറുപടി കേട്ടതും ഒരു കുസൃതി കലങ്ങിയ ചിരിയോടെ അവള് പറഞ്ഞു...അതിന് കടുപ്പത്തിലൊന്ന് നോക്കുക അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല....മൈരത്തി ഐസ്ക്രീം തലമണ്ടയിൽ കേറി ചത്തുപോട്ടേന്ന് മനസിൽ പ്രാകാൻ മറന്നില്ല കേട്ടോ....

💬 Comments

View all comments