0%

Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

ഹോസ്പിറ്റലിൽ പോയാൽ മറ്റേതിനെ കാണണമല്ലോ... ഇവിടെ ആണേൽ ഇന്നിനി കളിയാക്കല് കൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റത്തില്ല...

" ഏത് ഗുളികൻ കേറിയ നേരത്താണോ ഓരോന്ന് പറയാൻ തോന്നിയിത്.... "

കടലിൻ്റേം ചെകുത്താൻ്റേം നടുക്കായ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു....

ഹോസ്പിറ്റൽ പോകാം അവിടെ അവന്മാരുണ്ടല്ലോ... പിന്നെ അവളോട് എന്തേലും പറഞ്ഞ് മുട്ടി നിക്കണം... ഇന്നിനി ചെന്നില്ലേൽ അവളെ പേടിച്ച് ഇവിടെ ഇരുന്നെന്ന് കരുതും ആ ശവം...

ഞാൻ മനസ്സിൽ ഓരൊന്നൊക്കെ ആലോചിച്ച് കൂട്ടി ഒടുക്കം തീരുമാനമെടുത്തു... പോകാം... അതോടെ വേഗം ഫ്രഷായി താക്കോലുമെടുത്ത് താഴേക്കിറങ്ങി...വിചാരിച്ചത് പോലെ തന്നെ രണ്ടാളും ഉമ്മറത്ത് തന്നെ ഉണ്ട്...

" ഹാ.. അജ്ജൂ നിൻ്റെ കല്ല്യാണം ആണെന്ന് കേട്ടു എന്നെ ക്ഷണിക്കുന്നില്ലേ... "

ഉമ്മറത്തെത്തിയ എന്നെ നോക്കി ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു... പിന്നാലെ ഒരു പൊട്ടിച്ചിരിയും...വേറാരാ മാതാശ്രി തന്നെ...ഇവര് കള്ളിയൻകാട്ട് നീലിക്കൊരു ഭീഷണി ആകുമോന്ന് എനിക്ക് തോന്നി...

" മതി മതി...അത്രകൊന്നൂല്ല്യ... "

അമ്മയുടെ ചിരി കണ്ട് ഞാൻ കടുപ്പത്തിൽ പറഞ്ഞു...

" എന്നാലും നിനക്കിത്ര പക്വത വച്ചുപോയീന്ന് ഞാൻ അറിഞ്ഞില്ലടാ... "

അച്ഛൻ വിടില്ലാന്നുള്ളർത്ഥത്തിൽ വീണ്ടും തുടർന്നു...ഒപ്പം അമ്മയുടെ ചിരിയും....
ഇനി ഇങ്ങേര് വല്ല പൈസയും കൊടുത്ത് കാണുവോ പറയുന്ന എല്ലാ കോമഡിക്കും ചിരിക്കണം എന്ന് പറഞ്ഞ്...

" ഓ... രണ്ട് കമിതാക്കൾ വന്നിരിക്കുന്നും... ആളെ കളിയാക്കാൻ ഇറങ്ങിയതാണല്ലേ...നടക്കട്ടെ ഞാൻ എന്താലും പോവ്വാ...രണ്ടാളും കെട്ടിപിടിച്ച് ഒറ്റയ്ക്ക് ചിരിച്ചോ... "

രണ്ടാളേം നോക്കി അതും പറഞ്ഞ് ഞാൻ ചെരുപ്പിടാൻ തുടങ്ങി...

" ആടാ ഞങ്ങള് കമിതാക്കള് തന്നെയെ എന്ത്യേ.... "

എൻ്റെ മറുപടി കേട്ടതും

💬 Comments

View all comments