0%

Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

ഒക്കെ നമ്മുക്കൊരവസരം കിട്ടുമോ....എവിടുന്ന്...

അങ്ങനെ യാത്രയിൽ ഓരോന്നാലോചിച്ച് പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി....ഹോസ്പിറ്റൽ ഗേറ്റും കടന്ന് വണ്ടി പാർക്ക് ചെയ്യ്ത് ഞാൻ പതിയെ റൂം ലക്ഷ്യമാക്കി നടന്നു... പിന്നെ ഇവിടെ കാലെടുത്തുവച്ചപ്പോൾ മനസ് നിറയെ അവളെ എങ്ങനെ പറഞ്ഞ് നേരിടും എന്ന ചിന്തയിലായിരുന്നു... ലിംഫ്റ്റിറങ്ങി കണ്സൾട്ടൻസിയിലേക്ക് ഒന്ന് പാളി നോക്കി...

" ഭാഗ്യം ശവം അവിടില്ല.... "

പിന്നെ റൂം ലക്ഷ്യമാക്കി ഒറ്റ വച്ചുപിടിക്കലായിരുന്നു... റൂമിൻ്റെ ഉള്ളിലേക്ക് കയറുമ്പോൾ ഒന്നു കൂടി ഞാൻ ചുറ്റും നോക്കി... പക്ഷെ അവിടൊന്നൂല്ല്യ...

" ആ നീ ആരുടെ കാലിൻ്റെ ഇടയിൽ ആയിരുന്നു മൈരേ... "

മുറിയിൽ കേറിയ എന്നെ നോക്കി നന്ദു ചോദിച്ചു

" ഉറങ്ങി പോയെടാ...അതാ... "

അവൻ്റെ ചോദ്യത്തിന് ഞാൻ ഒരൊഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് ബെഡിൽ ഇരുന്നു

" എന്താ നിനക്കൊരു പരുങ്ങല് പോലെ... "

ശ്രീ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ ചോദിച്ചു

" എന്ത് പരുങ്ങല്..... "

ഞാൻ അവനെ നോക്കി എന്തെന്നർത്ഥത്തിൽ ഗൗരവത്തിൽ മറുപടി ചോദിച്ചു

" ഒന്നൂല്ല...മറ്റെ നിന്റെ നേഴ്സ് പെണ്ണ് നിന്നെയും നോക്കി ഇവിടെ വന്നായിരുന്നു....അപ്പൊ ചുമ്മാ ഒന്നെറിഞ്ഞു നോക്കിയതാ... "

അവൻ ചിരിച്ചുകൊണ്ട് എനിക്ക് മറുപടി തന്നു...

" അവളോ...എന്നെ നോക്കിയോ... "

ഞെട്ടലോടെ ഞാൻ അവനെ നോക്കി ചോദിച്ചു

" അല്ല നിൻ്റച്ഛനെ.... അങ്ങേരാണല്ലോ ഞങ്ങളോടൊപ്പം ഉണ്ടാവാറ്.... "

ശ്രീ എന്തോ പറയും മുൻപേ നന്ദു കേറി പറഞ്ഞു

" അല്ല അതിന് നീയെന്തിനാ കെടന്ന് ഞെട്ടുന്നെ....സത്യം പറ മൈരേ വല്ല കണ്ണംതിരുവും കാണിച്ചോ... "

അതു എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു

" പഫാ നാറി...അതൊന്നല്ല... "

അവനെ ഒരാട്ടാട്ടിയതിന് ശേഷം ഞാൻ സംഭവം അവന്മാരോട് പറഞ്ഞു...

" അടിപൊളി...അവള് നിന്നേം കൊണ്ടേ പോകൂ... "

ഞാൻ പറഞ്ഞ് തീർന്നതും ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

" സത്യം... വഴിയേ പോയ പണി എരന്ന് വാങ്ങിയതാ മൈരൻ.... "

ഇത്തവണ നന്ദുവായിരുന്നു... പക്ഷെ എനിക്ക് തിരിച്ചൊന്നും പറയാൻ ഇല്ലായിരുന്നു.. കാരണം അവന്മാര് പറയുന്നതിലും കാര്യമുണ്ട്....

" ഒന്ന് പോടേയ്.... ഇതിനിപ്പൊ എന്താ ഇത്രയ്ക്കുള്ളേ...അവള് ചുമ്മാ പേടിപ്പിക്കുന്നതാ... അല്ലെങ്കിൽ പിന്നെ ഫോണ് ചെയ്യാൻ വണ്ടി ഒതുക്കിയതാന്ന് പറയണം... "

അഭി എന്നെ നോക്കി ആ ആശ്വാസ വാക്കുകൾ പറഞ്ഞു തന്നപ്പോളാണ് ഞാനും അതോർത്തത്...ഇതിനും മാത്രം എന്താ ഇപ്പൊ ഇവിടെ...എൻ്റെ

💬 Comments

View all comments