0%

Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

മതിയായെങ്കിൽ ഈ പുത്രൻ പോയിക്കോട്ടെ.... "

രണ്ടാളേം നോക്കി തൊഴുകൈയാലെ അതും പറഞ്ഞ് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു... അതിനും പുറകീന്ന് ചിരി മാത്രം... രണ്ടാൾക്കും ചിരിച്ച് പ്രാന്തായതാ....

" ഡാ പിന്നെ രാത്രി വലത്തും കഴിക്കണേ.... "

വണ്ടി മുന്നോട്ട് എടുക്കുന്ന എന്നെ നോക്കി ചിരിയൊന്നടക്കി പുറകീന്നമ്മ വിളിച്ചു പറഞ്ഞു...

" വോ വേണ്ട....മതിയാവോളം കിട്ടി...വയറു നറഞ്ഞു....അത് വിട്ടേക്ക്.... മക്കള് പ്രേമിച്ചോ... "

ഞാൻ വണ്ടി മുന്നോട്ട് എടുത്ത് തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു... പിന്നെ അവിടെ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.... കാര്യം എന്നെ ഊതുന്നതാണെങ്കിലും അച്ഛൻ്റേം അമ്മയുടേം കളിയും ചിരിയും കാണുന്നത് ഒരു രസാണ്....എന്താലും നല്ല ഒരു പ്രണയ ജോഡികളാണെൻ്റെ മാതാപിതാക്കൾ എന്നോർക്കുമ്പോൾ നല്ല സന്തോഷമുണ്ട്...അവരെ പോലെ സ്നേഹിക്കാൻ ഒക്കെ നമ്മുക്കൊരവസരം കിട്ടുമോ....എവിടുന്ന്...

അങ്ങനെ യാത്രയിൽ ഓരോന്നാലോചിച്ച് പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി....ഹോസ്പിറ്റൽ ഗേറ്റും കടന്ന് വണ്ടി പാർക്ക് ചെയ്യ്ത് ഞാൻ പതിയെ റൂം ലക്ഷ്യമാക്കി നടന്നു... പിന്നെ ഇവിടെ കാലെടുത്തുവച്ചപ്പോൾ മനസ് നിറയെ അവളെ എങ്ങനെ പറഞ്ഞ് നേരിടും എന്ന ചിന്തയിലായിരുന്നു... ലിംഫ്റ്റിറങ്ങി കണ്സൾട്ടൻസിയിലേക്ക് ഒന്ന് പാളി നോക്കി...

" ഭാഗ്യം ശവം അവിടില്ല.... "

പിന്നെ റൂം ലക്ഷ്യമാക്കി ഒറ്റ വച്ചുപിടിക്കലായിരുന്നു... റൂമിൻ്റെ ഉള്ളിലേക്ക് കയറുമ്പോൾ ഒന്നു കൂടി ഞാൻ ചുറ്റും നോക്കി... പക്ഷെ അവിടൊന്നൂല്ല്യ...

" ആ നീ ആരുടെ കാലിൻ്റെ ഇടയിൽ ആയിരുന്നു മൈരേ... "

മുറിയിൽ കേറിയ എന്നെ നോക്കി നന്ദു ചോദിച്ചു

" ഉറങ്ങി പോയെടാ...അതാ... "

അവൻ്റെ ചോദ്യത്തിന് ഞാൻ ഒരൊഴുക്കൻ മട്ടിൽ

💬 Comments

View all comments