Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
ദിവ്യാനുരാഗം 8
Divyanuraagam Part 8 | Author : Vadakkan Veettil Kochukunj
[ Previous Part ]
എല്ലാവരും മഴയൊക്കെ ആയി ബുദ്ധിമുട്ടുകയാണെന്നറിയാം...എല്ലാവരും സേഫ് ആയി ഇരിക്കുക...ദുരിതങ്ങളൊക്കെ മാറി പുത്തൻ പ്രതീക്ഷകളുടെ പൊൻപുലരി നമ്മുടെ കേരളത്തിലേക്ക് കടന്നു വരും എന്ന് പ്രതീക്ഷിക്കാം....
ഒരുപാട് സ്നേഹത്തോടെ ?
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്...
_________________________________________
അവളേയും പ്രാകികൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു...വീട്ടിലെത്തി പെട്ടന്ന് തന്നെയൊരു കുളിയും പാസാക്കി ഭക്ഷണവും കഴിച്ച് നേരെ കോളേജിലേക്ക് വിട്ടു...
" ഒരു ദിവസം എങ്കിലും നിനക്ക് എന്നെക്കാൾ നേരത്തെ വന്നൂടെ മൈരേ... "
കോളേജിലെത്തി വണ്ടി പാർക്ക് ചെയ്യുമ്പോൾ മതിലിന് പുറത്തിരുന്ന നന്ദു എന്നോട് ചോദിച്ചു...അവൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ... ബാക്കി രണ്ടും ക്ലാസിൽ കേറി കാണണം...
" നേരത്തെ വന്നിട്ടിവിടെ ഹോമം നടത്താനൊന്നുമില്ലല്ലോ... വെറുതെ ഇവിടെ ഇരുന്ന് വായിനോക്കാനല്ലേ... "
മതിലിലേക്ക് കയറി ഇരിക്കുമ്പോൾ ഞാൻ അവനോടായി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു...
" അതല്ല മൈരെ എന്നും ഞാനല്ലേ ആദ്യം എത്തി പോസ്റ്റാവുന്നത്... "
അവൻ എന്നെ നോക്കി ചെറിയപിള്ളാരെ പോലെ പരാതി പറഞ്ഞു...ഞാനതിന് എന്തോന്നടേയ് എന്നർത്ഥത്തിൽ അവനെ നോക്കി...
" അതിനിപ്പൊ നിന്നോട് കുളിക്കാതയും നനക്കാതയും വരാൻ ഞാൻ പറഞ്ഞോ... "
ഞാൻ ചുമ്മാ അവനെ ആക്കാനെന്നോണം ചിരിച്ചുകൊണ്ട് പറഞ്ഞു
" ഓ കോമഡി...ചിരിക്കാൻ പറഞ്ഞതാണേൽ ഞാനൊന്ന് ചിരിച്ചു തരാം... "
എന്റെ ഊഞ്ഞാലാട്ടൽ ഇഷ്ട്ടപെടാതെ അവൻ പുച്ഛത്തോടെ പറഞ്ഞു
" എന്റെ പൊന്നു മൈരേ അത് വിട്... പോസ്റ്റാക്കാൻ വിച്ചാരിച്ചതല്ല...ആ മറ്റവള് കാരണാ... "
ഞാൻ അവൻ്റെ മുഖഭാവം കണ്ടതും ചിരിച്ചുകൊണ്ട് പറഞ്ഞു
" ഏതവള്...മറ്റെ നേഴ്സ് പെണ്ണോ..?? അവള് കാരണം എന്താ...? "
ഞാൻ ഉദ്ദേശിക്കുന്നത് അവളെയാണെന്ന് മനസ്സിലായ അവൻ കാര്യം അറിയാൻ തിരക്ക് കൂട്ടി...
" അതിനെ ഒന്ന് ഡ്രോപ്പ് ചെയ്യേണ്ടി വന്നു...ആ... അതു പറഞ്ഞപ്പോളാ മോനൊന്നിങ്ങ് വന്നേ... "
ഞാൻ വീഡിയോയുടെ കാര്യം ഓർമ്മ വന്നപ്പോൾ അവനെ നോക്കി പറഞ്ഞു... അത് കേട്ടതുമവൻ എൻ്റെ അടുത്തേക്ക് കുറച്ച് കൂടി നിരങ്ങി ഇരുന്നു...അപ്പൊ തന്നെ അവൻ്റെ തലക്കിട്ടൊരു കൊട്ട് ഞാൻ കൊടുത്തു...
" എന്നതാ മൈരേ...ആളെ കളിയാക്കുന്നോ...തിരിച്ച് ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ... "
സാമാന്യം നല്ല രീതിയിൽ നൊന്ത അവൻ എന്നെ നോക്കി ചീറീ...
" മിണ്ടിപ്പോകരുത്... എല്ലാതിനും കാരണം നിൻ്റെ ഒറ്റൊരുത്തൻ്റെ ആക്രാന്താ... "
ഞാൻ
💬 Comments
View all comments