0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

അവൻ്റെ മുഖഭാവം കണ്ടതും ചിരിച്ചുകൊണ്ട് പറഞ്ഞു

" ഏതവള്...മറ്റെ നേഴ്സ് പെണ്ണോ..?? അവള് കാരണം എന്താ...? "

ഞാൻ ഉദ്ദേശിക്കുന്നത് അവളെയാണെന്ന് മനസ്സിലായ അവൻ കാര്യം അറിയാൻ തിരക്ക് കൂട്ടി...

" അതിനെ ഒന്ന് ഡ്രോപ്പ് ചെയ്യേണ്ടി വന്നു...ആ... അതു പറഞ്ഞപ്പോളാ മോനൊന്നിങ്ങ് വന്നേ... "

ഞാൻ വീഡിയോയുടെ കാര്യം ഓർമ്മ വന്നപ്പോൾ അവനെ നോക്കി പറഞ്ഞു... അത് കേട്ടതുമവൻ എൻ്റെ അടുത്തേക്ക് കുറച്ച് കൂടി നിരങ്ങി ഇരുന്നു...അപ്പൊ തന്നെ അവൻ്റെ തലക്കിട്ടൊരു കൊട്ട് ഞാൻ കൊടുത്തു...

" എന്നതാ മൈരേ...ആളെ കളിയാക്കുന്നോ...തിരിച്ച് ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ... "

സാമാന്യം നല്ല രീതിയിൽ നൊന്ത അവൻ എന്നെ നോക്കി ചീറീ...

" മിണ്ടിപ്പോകരുത്... എല്ലാതിനും കാരണം നിൻ്റെ ഒറ്റൊരുത്തൻ്റെ ആക്രാന്താ... "

ഞാൻ അവനെ നോക്കി കടുപ്പത്തിൽ തന്നെ പറഞ്ഞു..

" ഞാൻ എന്തോന്ന് തൊലിച്ചൂന്നാ മൈരേ പറയുന്നേ... "

എൻ്റെ മറുപടി കേട്ടതും കാര്യം പിടികിട്ടാത്തതു കൊണ്ട് അവനും വിട്ടു തന്നില്ല...

" പിന്നലാതെ നിന്നോട് ഞാൻ അപ്പോളെ പറഞ്ഞതല്ലേ അവൻമാര് വന്നിട്ട് ബാറിൽ പോകാന്ന്...അപ്പൊ തിരക്ക് കൂട്ടി ബാറിൽ കൊണ്ടുപോയത് കൊണ്ടല്ലേ അവള് കണ്ടതും ഇപ്പൊ അവള് പറയുന്നത് കേൾക്കേണ്ടി വരുന്നതും... "

ഞാൻ കാര്യം കടുപ്പത്തിൽ തന്നെ വിവരിച്ചു കൊടുത്തു

" അതാണോ...അല്ല ഇയാളല്ലേ ഇന്നലെ കൊറേ തൊലിക്കും എന്നൊക്കെ പറഞ്ഞത്... എന്തൊക്കെയായിരുന്നു ഫോണ് ചെയ്യാൻ നിർത്തി... മൂത്രമൊഴിക്കാൻ നിർത്തി...അവൻ്റമായിക്ക് പട്ടുപാവാട വാങ്ങാൻ നിർത്തി...മൈരേ എന്നൊക്കെണ്ടൊന്നും പറയിപ്പിക്കണ്ട...എന്നിട്ടിപ്പൊ അവളുടെ മുന്നിൽ പൂച്ചയെ പോലെ നിന്നിട്ട് ഇവിടെ വന്ന് എന്നെ കുറ്റം പറയുന്നോ.... "

💬 Comments

View all comments