0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

മൈരാ...

" ഹലോ... ഇവിടെ ഒരു പെണ്ണിരിക്കുന്ന കാര്യം ഓർമ്മ വേണം... "

എൻ്റെ വിളി കേട്ട് അവളൊരാക്കിയ ചിരിയോടെ പറഞ്ഞു

" അയിന് ഞാനെന്താക്കണം നിൻ്റടിപ്പാവാട അലക്കി തരണോ...മിണ്ടതിരുന്നെഴുതീട്ട് പോടി... "

അവളുടെ ചോദ്യത്തിന് ഉള്ളിലുള്ള കലിപ്പിൽ അവനു കൊടുത്ത അതേ നാണയത്തിൽ തന്നെ ഞാൻ മറുപടി കൊടുത്തു...

" ശെടാ....ഞാനെന്ത് ചെയ്യ്തിട്ടാ എൻ്റെ നെഞ്ചത്തോട്ട് കേറുന്നെ... "

അവളെൻ്റെ മറുപടി കേട്ട് കടുപ്പത്തിൽ പറഞ്ഞു...

" രണ്ടും ഒന്ന് മിണ്ടാതിരിക്കുവോ.... മനുഷ്യനെ മെനക്കെടുത്താൻ... "

ഞങ്ങളുടെ സംസാരം കേട്ട് നന്ദു ആരോടെന്നില്ലാതെ ചീറി...

" നീ മിണ്ടിപോകരുത്...നീ വാ തൊറക്കരുത്....പുറത്ത് എത്തീട്ട് ബാക്കി തരാം... "

അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞ് ഞാനും വാല്ല്യു നോക്കി എഴുതാൻ തുടങ്ങി...

പിന്നെ കുറച്ച് നേരത്തെ എഴുത്തിന് ശേഷം അത് മിസ്സിനെ വിളിച്ച് കാണിച്ച് സൈൻ വാങ്ങി പോകാൻ ഒരുങ്ങി.... അപ്പോഴായിരുന്നു മറ്റവളുടെ കോൾ വീണ്ടും വന്നത്...നമ്പറ് സേവ് അല്ലെങ്കിലും എനിക്ക് കണ്ട് പരിചയം ഉണ്ട്....

" ഇവക്ക് കിട്ടിയതൊന്നും പോരെ... "

ഞാൻ മേശയ്ക്കു മീതേ വച്ച ഫോണിൽ അവളുടെ കോൾ കണ്ടതും ആരോടെന്നില്ലാതെ പറഞ്ഞു...

പക്ഷെ ഞാൻ കോൾ കട്ടാക്കാൻ ഫോണെടുക്കും മുൻപേ നന്ദു കോളെടുത്ത് സപീക്കറിലിട്ടു... റെക്കോർഡ് ബട്ടണും ഞെക്കി എന്ന് തോന്നുന്നു...

" ഡാ നന്ദു വേണ്ട.... കട്ടാക്കിയേക്ക്... തമാശ കളിക്കല്ലേ... ഫോണിങ്ങ് താ.... "

ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞ് ഫോൺ തരാൻ കൈ നീട്ടി...

" ഹലോ...നിനക്കെന്താ ഫോണെടുത്താ പ്രശ്നം...എത്ര നേരായി ഞാൻ കെടന്നു വിളിക്കുന്നു...അത്രയ്ക്കേ ഉള്ളു

💬 Comments

View all comments