0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

ബുദ്ധിമുട്ടെണ്ടാ... "

ഞാൻ വായിൽ വന്ന കള്ളം എങ്ങനൊക്കയോ പറഞ്ഞൊപ്പിക്കുമ്പോഴേക്കും മിസ്സ് ചാടി കേറി പറഞ്ഞു... ഞാൻ ആണെങ്കിൽ " അടിപൊളി ബാ പോവാം... " ആ സീനിലും ആയി....

" എന്താടാ നീയൊക്കെ ഇങ്ങനെ... ഏതവളോടാ ഈ കെടന്ന് കീറുന്നെ...നിനക്ക് ഇതിനൊക്കെ പുറത്ത് സമയം കിട്ടില്ലേ...ക്ലാസിൽ വരുമ്പോളാണോ... ഇതിനൊക്കെ സമയം... "

എൻ്റെ മിണ്ടാട്ടം കണ്ടിട്ട് മിസ്സ് കടുപ്പത്തിൽ തന്നെ ചോദിച്ചു

" അതിന് മിസ്സേ ക്ലാസിൻ്റെ വെളിയിലല്ലേ... "

ഞാൻ പെട്ടന്ന് വന്ന ഒരു സംശയം അങ്ങ് ചോദിച്ചു... പക്ഷെ വേണ്ടായിരുന്നില്ല...അത് കേട്ടതും മിസ്സിന്റെ മുഖത്ത് കലിപ്പ് ഭാവം വരുന്നത് കണ്ടു....

" എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ...ക്ലാസീന്ന് പൊറത്താക്കിയത് അവനഭിമനത്തോടെ പറയുവാ...ഏത് നേരത്താണോ ഇതിനെ ഒക്കെ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തേ...കേറി പോയി വാല്ല്യു എഴുതി കാണിക്കടാ... "

മിസ്സ് ക്ലാസ്സിലേക്ക് വിരല് ചൂണ്ടി ചീറി... അതോടെ ഞാൻ വേഗം ഉള്ളിലേക്ക് കയറി അവൻ്റടുത്തേക്ക് വിട്ടു...അല്ലേൽ ഭദ്രകാളി എന്നെ കൊല്ലും...

" നിനക്ക് സമാധാനം ആയല്ലോ നാറീ... "

അവൻ്റടുതെത്തിയതും ഞാൻ അവളുടെ ബുക്ക് നോക്കി വാല്ല്യു പകർത്തി എഴുത്തുന്ന അവനെ നോക്കി ചീറി...

" അയിന്...ഞാനിയാളെ എന്തോ ചെയ്യ്തു...എന്നെ പേനെയെടുത്തെറിയാൾ ഞാൻ പറഞ്ഞോ... "

എഴുതുന്നതിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെ അവൻ എനിക്ക് മറുപടി തന്നു...

" അണ്ടി... എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട.... "

അടുത്തൊരു പെണ്ണിരിക്കുന്ന ഓർമ്മ ഒന്നും ഇല്ലാതെ ഞാൻ മിസ്സിന് മുന്നിൽ നാറിയ കലിപ്പിൽ അവനോട് ചീറി... പിന്നെ അല്ലേലും അവളെ ആര് മൈൻ്റ് ചെയ്യാൻ പോകുന്നു..അവള് കേട്ടാ എനിക്ക്

💬 Comments

View all comments