Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
ഞാൻ വീണ്ടും അവനെ നോക്കി പറഞ്ഞു
" നീയൊരു മൈരും പറയണ്ട...പറയണ്ടതൊക്കെ ഇതിലുണ്ട്... "
അവനെൻ്റെ ഫോണ് കാണിച്ച് കടുപ്പത്തിൽ പറഞ്ഞു... എന്നിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി...പക്ഷെ തൊട്ടടുത്ത നിമിഷം ഞാൻ അവൻ്റെ കൈയിൽ നിന്നും ഫോണ് തട്ടിപറച്ചോടി....
" നിക്കടാ മൈരേ...അതിങ്ങ് താടാ... "
എൻ്റെ പിന്നാലെ ചീറിക്കൊണ്ടവൻ ഓടി...
" നിക്കത്തില്ല മൈരേ...അവന് പറഞ്ഞാലും മനസ്സിലാവില്ല... "
ഞാൻ ഓടുന്ന ഓട്ടത്തിൽ അവന് മറുപടി കൊടുത്തു... എന്നിട്ട് ഓട്ടത്തിന്റെ വേഗത ഒന്നൂടെ കൂട്ടി പുറകെ അവനും...
" ഡാ അഭി പിടിയടാ അവനെ.... "
ഓട്ടം ബോട്ടണിയുടെ മുന്നിൽ എത്തിയപ്പൊ ഒരു പെണ്ണിനോട് സംസാരിച്ചിരിക്കുന്ന അഭിയെ നോക്കി നന്ദു വിളിച്ചു പറഞ്ഞു...പക്ഷെ അപ്പോഴേക്കും ഞാൻ അഭിയെ തള്ളി ആ പെണ്ണിൻ്റെ മേത്തേക്ക് ഇട്ടിരുന്നു...
" സോറി അളിയാ.... "
ഞാൻ ഓടുന്ന ഓട്ടത്തിൽ ചിരിച്ചുകൊണ്ടൊന്ന് തിരിഞ്ഞു നോക്കി അഭിയോട് പറഞ്ഞു...എന്നിട്ട് വേഗം ഞങ്ങടെ മതിലിനടുത്തേക്ക് വിട്ടു...പക്ഷെ പുറകിൽ നന്ദുവും വച്ച് പിടിക്കുന്നുണ്ട്...
" ഡാ ശ്രീ പിടിയടാ ആ മൈരനെ.... "
മതിലിനടുതെത്തിയതും അതിന്റെ പൊറത്തിരിക്കുന്ന ശ്രീയോടായിരുന്നു ഇത്തവണ കൽപന...അത് കേട്ട് ശ്രീ വേഗം ചാടിയിറങ്ങി എന്നെ പിടിക്കാൻ വട്ടം നിന്നു....
" ശ്രീ മാറടാ....ഒരു കുപ്പി ബിയറ്.... "
ഞാൻ ഓടുന്ന ഓട്ടത്തിൽ അവനെ നോക്കി വിളിച്ചു പറഞ്ഞു...
" ഓക്കെ യൂ കാരിയോൺ... "
എൻ്റെ ഓഫറ് കേട്ട് ശ്രീ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു... എന്നിട്ട് മുന്നീന്ന് മാറി....അതോടെ ഞാൻ അവനേം കടന്ന് മുന്നോട്ടോടി...പക്ഷെ നന്ദു അവൻ്റെ അടുത്തെത്തിയതും ഓട്ടം നിർത്തി...മതിയായി
💬 Comments
View all comments