0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

കൊഞ്ചിയത്....നിന്നെ എപ്പാടി ഞാൻ ചേർത്തുപിടിച്ചേ....മേലാൽ അനാവിശ്യം പറഞ്ഞാലുണ്ടല്ലോ നിൻ്റെ വായിലെ സൺഷെയിഡ് വാർത്ത പോലുള്ള പല്ലുണ്ടല്ലോ അതൊറ്റൊന്നും ബാക്കി കാണില്ല പറഞ്ഞേക്കാം... "

ഞാൻ വീണ്ടും കലിപ്പ് മൊത്തമായും പറഞ്ഞു തീർത്തു...

" എൻ്റെ പൊന്നു മോനേ ചൂടാവല്ലേ... ഇയാള് എന്നെ വിളിച്ച് ആവിശ്യമില്ലാതെ തെറി പറഞ്ഞപ്പൊ എന്തേലും തിരിച്ച് ഞാനും പറയണ്ടേ... അതിന് വിളിച്ചതാ...അപ്പോളാ കൂട്ടുകാരനാ ഫോണെടുത്തെന്ന് മനസ്സിലായത്... അതോടെ ചെറുതായിട്ട് ചേച്ചി ഒന്ന് പണി തന്നതല്ലേ... "

എൻ്റെ ദേഷ്യപെടല് കൂടിയപ്പൊ അവള് ചിരിച്ചുകൊണ്ട് കാര്യം പറഞ്ഞു... അതോടെ ഞാൻ അവന്മാരെ കേട്ടല്ലോ എന്നർത്ഥത്തിൽ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി...

" അറിയാടി പുല്ലേ നീ അതിന് തന്നെയാ പറഞ്ഞതെന്നെനിക്കറിയാം.... ഇനി മേലാൽ ഇമ്മാതിരി പണിയും ആയിട്ട് വന്നാ നിൻ്റണാക്കില് ഞാൻ അമിട്ട് വച്ച് പൊട്ടിക്കും പറഞ്ഞേക്കാം....നിർത്തിക്കോണം....

ഞാൻ ഫോണിലൂടെ ഭീഷണി സ്വരം ഉയർത്തിയതിന് ശേഷം ഫോണ് കട്ടാക്കി...കാരണം കേൾക്കേണ്ടതൊക്കെ അവന്മാര് കേട്ടല്ലോ പിന്നെന്തിനാ ഇവളോടധികം സംസാരിക്കാൻ നിൽക്കുന്നേ...

" കേട്ടല്ലോ... സമാധാനമായല്ലോ.... "

ഞാൻ അടുത്തതായി അവന്മാരെ നോക്കി ചീറി...അതിന് രണ്ടും എന്നെ നോക്കി ഇളിച്ചു കാട്ടി...

" എൻ്റെ മോനെ എന്നാലും പെട്ടെന്ന് അങ്ങനൊക്കെ കേട്ടപ്പോൾ ഞാനങ്ങ് ഞെട്ടിപ്പോയി...അവള് ആള് കൊള്ളാലോ... "

നന്ദു മതിലിന് മുകളിൽ എൻ്റെ തൊട്ടടുത്തിരുന്ന് എന്നെ നോക്കി പറഞ്ഞു...

" ആ... രണ്ട് കൊള്ളാത്തേൻ്റെ സൂക്കേടുണ്ട്... മിക്കവാറും എൻ്റെ കൈയ്യീന്ന് തന്നെ ആയിരിക്കും.... "

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു...

" ഡാ പക്ഷെ നിനക്ക് ലാഭമല്ലേ...മറ്റെ ആതിരയും ഉണ്ടായിരുന്നു എന്നിവൻ പറഞ്ഞല്ലോ... അങ്ങനാണേൽ ആ തലവേദന

💬 Comments

View all comments