0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

എത്ര വലിയ തെറ്റാ ഞാൻ ചെയ്യ്തേന്ന് എനിക്ക് മനസ്സിലാക്കാൻ എൻ്റെ കൂട്ടുകാരൻ്റെ സഹായം വേണ്ടി വന്നു....അല്ലേലും ദേഷ്യം കണ്ട്രോൾ ചെയ്യാൻ എനിക്ക് ഒരിക്കലും പറ്റാറില്ലായിരുന്നു...തന്നോടും ഞാൻ പലപ്പോഴായി അത് കാണിച്ചിട്ടുണ്ട്...പക്ഷെ ഇന്ന് ഞാൻ ചെയ്യ്തത് കേവലം ഒരു മാപ്പിൽ ഒതുങ്ങില്ല...പക്ഷെ പറായാതെ നിന്നാ ചെലപ്പൊ ചങ്കിൻ്റെ ഉള്ളിലെ നീറ്റല് കാരണം എനിക്ക് ഒന്ന് കണ്ണടയ്ക്കാൻ പോലും പറ്റില്ല... "

ഞാൻ ഇടറിയ ശബ്ദത്തിൽ അവളെ നോക്കി പറഞ്ഞു...

" അയ്യോ അതൊന്നും... "

" വേണ്ട താൻ ഒന്നും പറയണ്ട...ഞാൻ തെറ്റ് ചെയ്യ്തെന്ന പൂർണബോധ്യം ഇപ്പോളെനിക്കുണ്ട്...സോറി...അറിയാതെ ആണേലും തൻ്റെ ദേഹത്ത് കൈവച്ച് പോയി... വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു പോയി... ക്ഷമിക്കണം...താൻ വേണേൽ ഇപ്പൊ ഇവിടെ വച്ചെന്നെ തിരിച്ച് തല്ലണെമെങ്കിൽ തല്ലിക്കോ... "

ഞാൻ വാക്കുകളിൽ പൂർണമായും എൻ്റെ ക്ഷമാപണം അവൾക്ക് മുന്നിൽ തുറന്നു കാട്ടി...

" അയ്യോ...താനെന്തൊക്കെയാ ഈ പറേന്നെ... എനിക്ക് നൂറ് ശതമാനം അർഹതപ്പെട്ടതാ താൻ തന്നത്...എൻ്റെ ബുദ്ധിയില്ലായ്മയ്ക്ക് കീട്ടേണ്ട സമ്മാനം അത്രേ ഉള്ളൂ...അതിന് ഇങ്ങനെ ഒന്നും പറയല്ലേ പ്ലീസ്... പിന്നെ വീണ്ടും ദേഷ്യം മാറാതെ തല്ലാൻ വന്നതാണെന്ന് കരുതിയ ഞാൻ ആദ്യം അങ്ങനെ പറഞ്ഞത്...അല്ലാതെ ഞാൻ അത് അപ്പോഴേ വിട്ടു... "

അവളെന്റെ വാക്കുകൾ കേട്ട് ഞെട്ടികൊണ്ട് പറഞ്ഞു...

" എന്നാലും സോറി... ഞാൻ ചെയ്യ്ത തെറ്റ് തെറ്റലാതാവില്ല...അതൊന്ന് നേരിട്ട് പറയാൻ വന്നതാ...പിന്നെ ഇയാളുടെ കൂട്ടുകാരി വിളിച്ചിരുന്നു ഏതോ ബസ്സുകാരുമായി എന്തോ പ്രശ്നമുണ്ടാക്കി കരഞ്ഞിരിപ്പാണ് എന്നൊക്കെ പറഞ്ഞു...അത് ചോദിക്കാൻ വിട്ടു...എന്താ ഉണ്ടായെ...? "

ഞാൻ ഒടുവിൽ എൻ്റെ ക്ഷമാപണവും പ്രശ്നത്തിൻ്റെ കാരണവും അവളോട് തിരക്കി...അത്

💬 Comments

View all comments