0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

ആകെ കരച്ചിലും പിടിച്ചലുമായിരുന്നു...ഇപ്പൊ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല...താൻ ഒന്ന് പോയി കാര്യം അന്വേഷിച്ച് അവളോട് ഒന്ന് സമാധാനായിട്ടിരിക്കാൻ പറയുവോ...തനിക്കല്ലേ കൊറച്ചേലും അവളെ ആ കൂട്ടത്തിൽ അറിയുന്നത്... "

ശ്രദ്ധ ഒറ്റ ശ്വാസത്തിൽ ഫോണിലൂടെ ഗൗരവപൂർവം പറഞ്ഞപ്പോൾ ഞാനാകെ തരിച്ചുപോയി...

" അത് പിന്നെ ഞാൻ... "

മറുപടി എന്ത് പറയും എന്നറിയാതെ ഞാൻ വിക്കി...

" അയ്യോ ബുദ്ധിമുട്ടാണേൽ വേണ്ട...പെണ്ണ് ഇമോഷണൽ അയാൽ വലിയ സീനാ അതോണ്ട് പറഞ്ഞതാ...എന്നാ താൻ അവള് കൺസൾട്ടൻസിയിൽ ഉണ്ടേൽ ഒന്നെന്നെ വിളിക്കാൻ പറയുവോ... "

എൻ്റെ മുറിച്ചു മുറിച്ചുള്ള മറുപടി കേട്ട് ശ്രദ്ധ പറഞ്ഞു...

" പ്രശ്നമൊന്നുമില്ല ഞാൻ സംസാരിക്കാം... "

ഞാൻ അത്രയും മാത്രം പറഞ്ഞ് ഫോൺ അതുവിന് കൊടുത്ത് പുറത്തേക്ക് നടന്നു...പക്ഷെ എങ്ങും അവളെ കണ്ട് കിട്ടിയില്ല...അതോടെ അവസാന പ്രതീക്ഷ എന്നോണം ഞാൻ നേഴ്സിംഗ് റൂമിൻ്റെ അടുത്തേക്ക് പോയി...അവിടെ എത്തിയതും ഞാൻ ഫോണെടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചു... റിംഗ് അടിയുന്ന ശബ്ദം ഞാൻ പുറത്ത് നിന്ന് കേട്ടു...

" ഹലോ ഞാൻ നേഴ്സിംഗ് റൂമിൻ്റെ പുറത്തുണ്ട്...ഒന്ന് പുറത്ത് വാ...... "

ഫോണവളെടുത്തതും അത്രയും മാത്രം പറഞ്ഞ് ഞാൻ കട്ടാക്കി...അടുത്ത നിമിഷം തന്നെ കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് അവള് എൻ്റെ അടുത്തേക്ക് വരുന്നത് കണ്ടു...ആ കണ്ണീരിനാൽ പടർന്ന കണ്മഷിയും ചുവന്ന് തുടുത്ത കവിളും കണ്ടെൻ്റെ ഉള്ളിൽ ചെറുതായി ഒരു നീറ്റലനുഭവപ്പെട്ടു...

" പ്ലീസ് എനി എന്നെ തലല്ലേ...വേദനിച്ചിട്ടാ.... അറിയാതെ പറ്റിപ്പോയി... "

എൻ്റെ അടുത്തെത്തിയതും എന്തേലും പറയാൻ തുടങ്ങും മുന്നേ സങ്കടപൂർവ്വം അവള് പറഞ്ഞു...

" ഡോ....അറിയാതെ പറ്റിപോയതാ...അപ്പോഴത്തെ ദേഷ്യത്തിൽ

💬 Comments

View all comments