Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
കോളേജിൽ പോകുമ്പോൾ ഇതുവഴി പോവേണ്ട ഒരു ആവിശ്യം ഉണ്ടായിരുന്നു...അപ്പോളാ വണ്ടിക്ക് ചെറിയ പണി... നന്ദു അതുകൊണ്ട് വർക്ക്ഷോപ്പ് വരെ പോയിരിക്കുവാ...എനിക്ക് നേരത്തെ ചെന്നൊരു പ്രോജക്ട് ചെയ്യാനുണ്ട്... "
ഞാൻ അവളെ നോക്കി വായിൽ വന്നൊരു കള്ളം അങ്ങ് വെച്ചു കീച്ചി.... അതോടെ ഒന്ന് ഇരുത്തി മൂളിയതിന് ശേഷമവള് വണ്ടി മുന്നോട്ടെടുത്തു...പതുക്കെയാണ് വണ്ടി എടുത്തത്...
" അതേ കുറച്ച് സ്പീഡിൽ പോവ്വോ... "
ഞാൻ അവളുടെ പോക്ക് കേട്ട് ചോദിച്ചു
" ഇല്ല...ഇത് ഇങ്ങനയെ പോകൂ...പറ്റുലേൽ നടന്നു പോയിക്കോ... "
എൻ്റെ ചോദ്യം കേട്ടതും അവളുടെ കപടദേഷ്യത്തോടുള്ള മറുപടി വന്നു...
" ഓ...ഇതിലും ഭേദം അത് തന്നെയാ... പക്ഷെ ഷർട്ട് വിയർക്കും... "
അവളുടെ മറുപടി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
" ആണോ എന്നാ ഷർട്ടൂരി നടന്നോ.... "
എൻ്റെ സംസാരം കേട്ടതും അവളുടെ അടുത്ത മറുപടി...
" അപ്പൊ എൻ്റെ കാല് വേദനിക്കില്ലേ... "
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചൊറിഞ്ഞു...
" എന്നാ കൈയ്യും കുത്തി നടന്നോ.... "
എൻ്റെ ചൊറിയലിന് പക്ഷെ അതേ നാണയത്തിൽ മറുപടി കിട്ടി... അതോടെ ഞാൻ സൈലൻ്റായി.... എനിയും എന്തിനാ ചോദിച്ചു വാങ്ങുന്നേ...
പിന്നെ മുന്നോട്ടേക്ക് ഞങ്ങൾ രണ്ടും ഒന്നും മിണ്ടിയില്ല... കുറച്ച് കഴിഞ്ഞ് ബസ് സ്റ്റാൻഡ് പരിസരത്തെത്തിയതും ഞാൻ അവളോട് വണ്ടി നിർത്താൻ പറഞ്ഞു...
" എന്താടോ... "
വണ്ടി ഒതുക്കി കൊണ്ടവള് ചോദിച്ചു... അതോടെ ഞാൻ വണ്ടീന്നെറങ്ങി പെട്ടെന്ന് ചാവി വലിച്ചെടുത്തു...
" വാ ഒരു ടിക്കറ്റിൻ്റെ ബാക്കി പൈസ വാങ്ങാനുണ്ട്... "
ഞാൻ ചാവി കൈയ്യിലിട്ട് കറക്കി തിരിച്ചുകൊണ്ടവളെ നോക്കി പറഞ്ഞു...എന്നിട്ട് തിരിഞ്ഞു നടന്നു...
" ഡോ വണ്ടീടെ ചാവി താ... താൻ എങ്ങോട്ടാ ഈ പോകുന്നെ... "
വണ്ടി സ്റ്റാൻ്റിലിട്ട് അവളെന്റെ പുറകെ നടന്നുകൊണ്ട് ചോദിച്ചു...പക്ഷെ ഞാൻ മൈൻ്റ് ചെയ്യാൻ പോയില്ല...പിന്നെ മുന്നോട്ട് നടന്നതും നമ്മുടെ പിള്ളാരൊക്കെ പറഞ്ഞ ബസ്സിന്റെ അടുത്ത് കൂടി നിന്നത് കണ്ടു....അത് കണ്ടതും ദിവ്യ സ്വിച്ചിട്ടത് പോലെ നിന്നു...മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ...
" നിന്ന് നവരസം കാണിക്കാതെ വാടീ...
💬 Comments
View all comments