0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

ആന്നേ...അവന്മാര് നെഞ്ചത്തൂടെ വണ്ടി കേറ്റു... പിന്നെ ആകെയുള്ള ഒരു പ്രശ്നം ഗിരിജാൻ്റി വരുന്നതിനു മുന്നേ ഇവനെ ഇവിടിട്ടുപോകുന്നതാ... "

അഭി അതുവിനെ നോക്കി പറഞ്ഞു...

" ഓ പിന്നെ ഞാൻ പൈതലാണല്ലോ ഒന്ന് പോടാ...അമ്മ വരുമ്പൊ ഞാൻ പറഞ്ഞോളാം....പക്ഷെ ഡാ എൻ്റെ പേരിൽ ഒന്ന് പൊട്ടിക്കണേടാ... "

അതു ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

" അത് ഞാനേറ്റടാ... "

" ഞാനും... "

അഭിയും ശ്രീയുമായിരുന്നു അവന് മറുപടി കൊടുത്തത്... അതിന് ഞങ്ങളെല്ലാവരും ഒന്ന് പുഞ്ചിരിച്ചു...

പിന്നെ ഫുഡ് കഴിച്ച്... എന്തൊക്കെയോ സംസാരിച്ച് കുറച്ച് സമയം തള്ളി നീക്കിയ ശേഷം പതിവിലും നേരത്തെ കിടന്നുറങ്ങി... പിന്നെ പ്ലാൻ ചെയ്ത പോലെ ഇച്ചിരി നേരത്തെ എഴുന്നേറ്റ് വീട്ടിലേക്ക് വിട്ടു... വീട്ടിലെത്തിയതും ഇന്നലെ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതിന് അമ്മയുടെ കൈയ്യിന്ന് കണക്കിന് കിട്ടി... പിന്നെ നേരത്തെ എത്തിയത് എന്താണെന്നും ചോദിച്ചു... അതിനൊക്കെ ഒരോ കള്ളങ്ങളും പറഞ്ഞ് പെട്ടെന്ന് തന്നെ ഒന്ന് കുളിച്ച് ഫ്രഷായി കോളേജിലേക്കുള്ള ഒരുക്കവും കഴിഞ്ഞ് പോകാൻ ഒരുങ്ങി... അമ്മ കഴിക്കാൻ നിർബന്ധിച്ചെങ്കിലും തിരക്കുണ്ട് കാൻ്റീനിൽ നിന്ന് കഴിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി... പിന്നെ വണ്ടിയുമെടുത്ത് പെട്ടെന്ന് തന്നെ നന്ദുവേയും പിക്ക് ചെയ്യ്ത് ഹോസ്പിറ്റലിൽ തന്നെ തിരിച്ചെത്തി... അപ്പോഴേക്കും സാധാരണ ഞങ്ങൾ ഇറങ്ങാറുള്ള സമയം ആവാറായിരുന്നു...അതോടെ എന്നെയും ഇറക്കി നന്ദു സ്റ്റാൻഡിലേക്ക് വിട്ടു... ബാക്കി രണ്ടും കോളേജീന്ന് പിള്ളേരെ കൂട്ടി അവിടെയെത്തികാണും...

അങ്ങനെ കുറച്ചു നേരത്തെ പാർക്കിംഗ് ഏരിയയിലെ കാത്തിരിപ്പിനൊടുവിൽ ദിവ്യ നടന്നു വരുന്നത് ഞാൻ കണ്ടു... അതോടെ ഞാൻ അവളുടെ വണ്ടിക്ക് അരികിലേക്ക് പതുങ്ങി നിന്നു.... ആളുടെ മുഖത്ത് സാധാരണയുള്ള ചിരിയും കളിയുമൊന്നുമില്ല...അവള് വണ്ടി തിരിച്ച് സ്റ്റാർട്ട് ആക്കിയതും ഞാൻ പെട്ടെന്ന് എവിടെനിന്നോ എന്നപോലെ പുറകിലേക്ക് ചാടി കേറി...

" പോവാം.... "

ഞാൻ ഞെട്ടിക്കോണ്ട് തിരിഞ്ഞുനോക്കിയ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...

" എങ്ങോട്ട്.... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് മനുഷ്യൻ്റെ നല്ല ജീവൻ അങ്ങ് പോയി.... "

എന്റെ പ്രവർത്തിക്കേണ്ടതും അവള് ഇച്ചിരി കലിപ്പോടെ പറഞ്ഞു...

" ചൂടാവല്ലടോ...ഒന്ന് കോളേജ് വരെ ഡ്രോപ്പ് ചെയ്യ്.... വീട്ടിൽ പോയി

💬 Comments

View all comments