0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

നിനക്ക് വേണം... "

എൻ്റെ സംസാരം കേട്ടതും നന്ദു ഇടയ്ക്ക് കേറി പറഞ്ഞു...

" നന്ദൂ നീ ഇതിലെടപെടണ്ടാ.... "

ഞാൻ അവൻ്റെ വാക്കുകൾക്ക് പുല്ല് വില കൽപ്പിച്ചു കൊണ്ട് പറഞ്ഞു...

" എടപെട്ടാ നീ എന്തോ ചെയ്യും എന്നെ തല്ലുവോ....എന്നാ തല്ലടാ....അങ്ങനെയേലും നീ ഒന്നടങ്ങുവേൽ ഞാൻ നിന്ന് കൊണ്ടുതരാം... "

എൻ്റെ മറുപടി കേട്ടതും നന്ദു ദേഷ്യത്തിൽ എൻ്റെ കോളറയിലേക്ക് പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു...അതോടെ ഞാൻ ഞെട്ടികൊണ്ടവനെ നോക്കി...

" അല്ല പിന്നെ... നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്താ സംഭവം എന്ന് അവളോട് ചോദിക്കാൻ...പക്ഷെ നീ കാണിക്കുന്നതെന്താ...ഒരു പെണ്ണിനെ തല്ലാനൊക്കെ എന്നാ നീ കൈ പൊക്കി തുടങ്ങിയെ....അതൊ നീ ആണത്തം കാണിക്കാൻ ആണോ ഇതൊക്കെ കാണിച്ചു കൂട്ടിയത്..അങ്ങനാണേൽ നിനക്ക് തെറ്റി...ആണായാൽ ആദ്യം വേണ്ടത് ഏത് മാനസികവസ്ഥയിലും മനോനില തെറ്റാതെ സന്ദർഭം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന സ്വബോധവാ....അത് നീ ആദ്യം മനസ്സിലാക്കണം... "

നന്ദു വാക്കുകളാൽ എൻ്റെ ശൗര്യത്തെ ഇഞ്ചിഞ്ചായി കീറി മുറിച്ചു...

" അയ്യോ ഒന്നും പറയല്ലേ തെറ്റെൻ്റെ ഭാഗത്താ....എന്നെ കുറച്ച് നാളിയിട്ട് ഒരുത്തൻ ശല്ല്യം ചെയ്യുന്നുണ്ടായിരുന്നു...അപ്പൊ അവൻ്റെ കൈയ്യീന്ന് രക്ഷപെടാൻ ഞാൻ അറിയാതെ പറഞ്ഞതാ.. "

നന്ദുവിൻ്റെ വാക്കുകൾ കേട്ടവൾ അവനേയും എന്നേയും മാറി മാറി നോക്കി പറഞ്ഞു...അതോടെ നന്ദു എന്നെ കലിപ്പായി ഒന്ന് നോക്കി...

" വെറുതെ തൻ്റെ പേരും കോളേജും പറഞ്ഞെന്നേ ഉള്ളൂ...അത് കേട്ട് അവൻ വിശ്വസിച്ച് പോകും എന്നാ കരുതിയെ...പക്ഷെ നമ്പറൊക്കെ തപ്പി പിടിച്ച് വിളിക്കൂന്ന് ഞാൻ കരുതിയില്ല...ഒക്കെ ഈ പൊട്ട ബുദ്ധിയിൽ തോന്നിപോയതാ....സോറി....ഒരായിരം വട്ടം

💬 Comments

View all comments