Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
പിൻതാങ്ങി... പക്ഷെ നന്ദു മാത്രം ഒന്നും പറഞ്ഞില്ല...
" ഡാ നന്ദു നിനക്കെന്നോട് ദേഷ്യാണോ... "
അവൻ ഒന്നും സംസാരിക്കാത്തത് കണ്ട് ഞാൻ അവനെ നോക്കി ചോദിച്ചു...
" പോടാ അതൊന്നുമല്ല...മറ്റവനിട്ട് രണ്ട് പൊട്ടികണായിരുന്നു...ആ ബസ്സ് ഡ്രൈവറെ... "
ഞാൻ പറഞ്ഞു തീർന്നതും നന്ദുവിൻ്റെ മറുപടി വന്നു...
" അതാണോ...അത് ഞാൻ അവളുടെ ആ പോക്ക് കണ്ടപ്പോളെ തീരുമാനിച്ചതാടാ...നാളെ അവനെ നമ്മള് തൂക്കിയിരിക്കും... "
ഞാൻ അവനെ നോക്കി ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു... അതോടെ അവന്മാർക്കും ആവേശമായി...
" എന്നാ പ്ലാൻ പറ മോനേ... "
നന്ദു എൻ്റെ അടുത്ത് വന്നു ചിരിച്ചുകൊണ്ട് ചോദിച്ചു...
" പ്ലാൻ ഒന്നുമില്ല... നാളെ ഇവിടെ നിന്നും നമ്മൾ നേരത്തെ എറങ്ങി വീട്ടിലേക്ക് വിടുന്നു... പിന്നെ കുളിച്ച് മാറി നീ എന്നെ ഇവിടെ തട്ടുന്നു...അതിന് ശേഷം ഇവന്മാരും നീയുകൂടി നമ്മുടെ കോളേജിന്ന് ബാക്കി പിള്ളേരേം കൂട്ടി സ്റ്റാൻഡിലേക്ക് വിടുന്നു... പാരഡൈസ് ആണ് ബസ്സ് അതിന് രാവിലെ ഒരു ട്രിപ്പ് ഉണ്ട്...അതിനെ നിങ്ങള് അവിട് പിടിച്ച് വെക്കുമ്പോഴേക്കും ഇവിടെ നിന്ന് ഞാൻ അവളോട് കോളേജിലേക്ക് ഒരു ലിഫ്റ്റ് തരുവോന്ന് ചോദിച്ച് എങ്ങനെയേലും അവളേം കൂട്ടി അവിടെ എത്താം... എന്താ സെറ്റല്ലേ... "
ഞാനെന്റെ കുഞ്ഞു തലയിൽ ആലോചിച്ചു വച്ച പ്ലാൻ അവന്മാരോട് പറഞ്ഞു...
" വോ...മതി അത് മതി....അപ്പൊ അവൾക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ... "
ഞാൻ പറഞ്ഞു തീർന്നതും നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു...അതിന് ഞാനും അവനെ നോക്കി ചിരിച്ചു
" ഡാ എൻ്റെ ഒരു സംശയം എന്തിനാ നേരത്തെ
💬 Comments
View all comments