0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

വീട്ടിൽ പോകുന്നേ... ഇവിടുന്നു ഡയറക്റ്റ് പോയാൽ പോരെ... "

ശ്രീ അവൻ്റെ സംശയം മുന്നോട്ട് വച്ചു...

" എൻ്റെ പൊന്നു മൈരേ അതല്ലേ പറഞ്ഞേ കോളേജിൽ പോയി പിള്ളേരെ കൂട്ടണമെന്ന്... അല്ലാതെ നമ്മള് മാത്രം പോയ സ്റ്റാൻഡിൽ ഉള്ള ബസ്സുകാരൊക്കെ കൂടി നമ്മളെ ചവിട്ടി കൂട്ടും.... "

ഞാൻ അവൻ്റെ സംശയത്തിനുള്ള മറുപടി കൊടുത്തു...

" ആന്നേ...അവന്മാര് നെഞ്ചത്തൂടെ വണ്ടി കേറ്റു... പിന്നെ ആകെയുള്ള ഒരു പ്രശ്നം ഗിരിജാൻ്റി വരുന്നതിനു മുന്നേ ഇവനെ ഇവിടിട്ടുപോകുന്നതാ... "

അഭി അതുവിനെ നോക്കി പറഞ്ഞു...

" ഓ പിന്നെ ഞാൻ പൈതലാണല്ലോ ഒന്ന് പോടാ...അമ്മ വരുമ്പൊ ഞാൻ പറഞ്ഞോളാം....പക്ഷെ ഡാ എൻ്റെ പേരിൽ ഒന്ന് പൊട്ടിക്കണേടാ... "

അതു ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

" അത് ഞാനേറ്റടാ... "

" ഞാനും... "

അഭിയും ശ്രീയുമായിരുന്നു അവന് മറുപടി കൊടുത്തത്... അതിന് ഞങ്ങളെല്ലാവരും ഒന്ന് പുഞ്ചിരിച്ചു...

പിന്നെ ഫുഡ് കഴിച്ച്... എന്തൊക്കെയോ സംസാരിച്ച് കുറച്ച് സമയം തള്ളി നീക്കിയ ശേഷം പതിവിലും നേരത്തെ കിടന്നുറങ്ങി... പിന്നെ പ്ലാൻ ചെയ്ത പോലെ ഇച്ചിരി നേരത്തെ എഴുന്നേറ്റ് വീട്ടിലേക്ക് വിട്ടു... വീട്ടിലെത്തിയതും ഇന്നലെ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതിന് അമ്മയുടെ കൈയ്യിന്ന് കണക്കിന് കിട്ടി... പിന്നെ നേരത്തെ എത്തിയത് എന്താണെന്നും ചോദിച്ചു... അതിനൊക്കെ ഒരോ കള്ളങ്ങളും പറഞ്ഞ് പെട്ടെന്ന് തന്നെ ഒന്ന് കുളിച്ച് ഫ്രഷായി കോളേജിലേക്കുള്ള ഒരുക്കവും കഴിഞ്ഞ് പോകാൻ ഒരുങ്ങി... അമ്മ കഴിക്കാൻ നിർബന്ധിച്ചെങ്കിലും തിരക്കുണ്ട് കാൻ്റീനിൽ നിന്ന് കഴിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി... പിന്നെ വണ്ടിയുമെടുത്ത് പെട്ടെന്ന് തന്നെ നന്ദുവേയും പിക്ക്

💬 Comments

View all comments