Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
ഞെട്ടിപ്പോയി...
" ഇത് എന്തിനാണ് തന്നേന്ന് നിനക്ക് മനസ്സിലായോ... "
ഞാൻ അടികൊണ്ട് കിറുങ്ങിയ അവനെ നോക്കി ചോദിച്ചു... അതിനവൻ ഇല്ലെന്ന് തലയാട്ടി...
" ഇപ്പൊ വരുമ്പൊ വരെ സ്കൂൾ പിള്ളേര് സൈക്കിളും കൊണ്ട് ഓവർട്ടേക്ക് ചെയ്യ്തു പോയ ഇവളെ കൊണ്ട് നീ സ്പീഡിൽ പോയെന്ന് എൻ്റെ മുഖത്ത് നോക്കി കള്ളം പറഞ്ഞതിന്... "
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു... എന്നിട്ട് ഞാൻ ദിവ്യയുടെ നേരേയ്ക്ക് തിരിഞ്ഞു
" അപ്പൊ ആചാര വെടി പൊട്ടിച്ച സ്ഥിതിക്ക് ഇന്നലെ ഇവൻ ചൊല്ലിയ സംസ്കൃത പദ്യങ്ങൾക്കുള്ള സമ്മാനദാനം അങ്ങ് കൊടുത്തേക്ക് മോളെ... "
ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...
" ഏഹ് ... "
എന്റെ പ്രവർത്തി കണ്ട് തരിച്ച് നിന്ന ദിവ്യ ചോദ്യം മനസ്സിലാക്കാതെ എന്നെ നോക്കി പുരികമുയർത്തി ചോദിച്ചു...
" അവൻ്റെ കരണം നോക്കി പൊട്ടികടി... "
ഞാൻ ഇത്തവണ കാര്യം വ്യക്തമാക്കി തന്നെ പറഞ്ഞു...പക്ഷെ പറഞ്ഞത് ഇത്തിരി ശബ്ദത്തോടെ ആയിരുന്നു... അതിൻ്റെ ഞെട്ടലിൽ തൊട്ടടുത്ത നിമിഷം അവൻ്റെ കരണത്ത് അവളുടെ കയ്യിൽ നിന്നൊരു പടക്കം പൊട്ടി... ( എവരി ആക്ഷൻ ദേർ ഈസ് എ ഇക്വവൽ ആൻ്റ് ഓപ്പസിറ്റ് റിയാക്ഷൻ എന്നാണല്ലോ നമ്മുടെ ന്യൂട്ടൻ അണ്ണൻ പറഞ്ഞത്... ) അതന്നെ ഇപ്പൊ നടന്നത്...
" ആഹാ അന്തസ്സ്...അപ്പൊ പരിപാടി ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാം... ഈ ബസ്സിൽ കാണുന്ന തരുണീമണികളുടെ മുന്നിൽ അഭ്യാസം കാണിക്കാൻ ഇമ്മാതിരി പരിപാടിയായി ഇറങ്ങിയാൽ ഇതുപോലെ നല്ലത് കിട്ടും... കേട്ടോ കൂട്ടുകാരാ... "
ഞാൻ
💬 Comments
View all comments