0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

ബസ്സിലെ പെൺപിള്ളേരെ ചൂണ്ടി കാണിച്ച് അവനെ ഒന്ന് കുലുക്കി കൊണ്ട് പറഞ്ഞു... പക്ഷെ അവന് തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല... ആകെ ചമ്മി നാറീല്ലെ...

" അപ്പൊ പോട്ടേ... ഭാഗ്യം ഉണ്ടേൽ വീണ്ടും കാണാം... "

ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ് തിരിഞ്ഞു നടന്നു...കൂടെ അവന്മാരും...പക്ഷെ ദിവ്യ അവിടെ നിന്ന നിൽപ്പ് തന്നെയാണ്...

" ഡീ നീ വരുന്നില്ലേ... "

ഞാൻ അവളെ നോക്കി വിളിച്ചു ചോദിച്ചു... അതോടെ ഏതോ സ്വപ്നത്തിൽ നിന്ന് ഞെട്ടിയ പോലെ അവള് ഓടി ഞങ്ങടെ അടുത്തേക്ക് വന്നു...ഇതിന്റെ കിളിയൊക്കെ പോയീന്നാ തോന്നുന്നെ....

" ഡാ ഒരു മിനിറ്റ്... "

തിരിച്ച് നടക്കാൻ തുടങ്ങിയതും അഭി എന്നെ നോക്കി പറഞ്ഞു... എന്നിട്ട് തിരിച്ച് പോയി ആ ഡ്രൈവറ് ചെക്കനിട്ടൊന്ന് ചെറിയ രീതിയിൽ പൊട്ടിച്ച് തിരിച്ച് വന്നു...

" അതു ഇന്നലെ കൊടുക്കാൻ തന്നുവിട്ടതാ... "

അഭി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

" ഹോ ഞാനത് മറന്നു...ഇപ്പൊ വരാവേ... "

അഭിക്ക് പിന്നാലെ ശ്രീയും പോയി...

" മോനെ ഒന്നും കരുതല്ലേടാ...നിനക്ക് ഞങ്ങടെ ചങ്ങായി സ്പെഷ്യൽ ആയിട്ട് തന്നതാ... തന്നില്ലൽ അവൻ പിണങ്ങും... "

ഡ്രൈവർ ചെക്കനോട് ചിരിച്ചുകൊണ്ട് പറഞ്ഞ് ശ്രീയും ഒന്ന് ചെറുതായി പൊട്ടിച്ചു... അതോടെ വെടി വഴിപാട് നല്ല വെടിപ്പായി കഴിഞ്ഞതോടെ ഞങ്ങൾ വണ്ടി വച്ച സ്ഥലത്തേക്ക് തിരിച്ചു നടന്നു...ഇതൊക്കെ കണ്ട് ആൾക്കാര് ഞെട്ടുന്നുണ്ടായിരുന്നു... പിന്നെ ഞങ്ങടെ ഒപ്പം വന്ന പിള്ളേവർക്ക് ഇത് അത്ര വലിയ പുത്തരിയൊന്നുമല്ല എപ്പോഴും കാണുന്നതല്ലേ...പിന്നെ ദിവ്യയുടെ കിളി പണ്ടെങ്ങാനും പോയതാ...അതെനി പെട്ടെന്ന് വരൂന്ന് തോന്നുന്നില്ല....

കുറച്ച്

💬 Comments

View all comments