Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
എന്തോ ആർട്ട്സിൻ്റെ പരിപാടി ഉണ്ട്... "
കോളേജീന്നുള്ള പാട്ട് കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു... പിന്നെ കുറച്ച് മുന്നോട്ട് ഞങ്ങടെ സ്ഥലത്തിനടുത്തെത്തിയതും ഞാൻ അവളോട് വണ്ടി നിർത്താൻ പറഞ്ഞു...അതോടെ അവള് വണ്ടി നിരത്തി...പിള്ളേരൊക്കെ മതിലിന് മുകളിൽ ഇരിക്കുന്നുണ്ട്... അതോണ്ട് ഞാൻ കുറച്ചു മാറിയാണ് വണ്ടി നിരത്താൻ പറഞ്ഞത്....
" അപ്പൊ താങ്ക്സ്... "
ഞാൻ വണ്ടീന്ന് ഇറങ്ങിയതും അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...
" താങ്ക്സ് ഞാനല്ലേ പറയേണ്ടത്... എന്തിനാ ആ ഡ്രൈവറോട്.... "
അത്രയും നേരം യാത്രയിൽ സംസാരിക്കാതെ ഇരുന്നവൾ എൻ്റെ വാക്കുകൾ കേട്ട് പറയാൻ വന്നത് പൂർത്തിയാക്കാതെ എന്നെ നോക്കി ചോദിച്ചു...
" അതിന്നലെ ഓരോന്ന് പറഞ്ഞ് മനുഷ്യനെ ഇമോഷണൽ ആക്കുമ്പൊ ആലോചിക്കണം... "
ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു... അതോടെ അവളൊരു ചമ്മിയ മുഖഭാവത്തോടെ എന്നെ നോക്കി...
" ഡോ... പിന്നെ ഇന്നലെ ഞാൻ അറിയാതെ തല്ലി പോയതാ...സോറി... "
പെട്ടെന്ന് ഇന്നലത്തെ കാര്യം ഓർത്ത ഞാൻ ഒന്നൂടെ അവളോട് ക്ഷമ ചോദിച്ചു...എന്ത് പറഞ്ഞാലും ഇന്നലെ ഞാൻ ചെയ്യ്തത് തെറ്റല്ലേ...
" ഹേയ് അതൊന്നു സരോല്ല്യ...ഞാൻ ഇന്നലേ പറഞ്ഞില്ലേ അതൊക്കെ ഞാൻ അപ്പോഴേ വിട്ടു... "
അവളെന്റെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു...
" എന്തോ അത് ഓർത്തപ്പോൾ പറയാൻ തോന്നി...തൻ്റെ മുഖത്ത് സാധരണ ഉണ്ടാവുന്ന ആ ചിരിയും കളിയുമൊക്കെ ഇല്ലാതായപോലെ തോന്നി... ഒന്നാലോചിച്ചാ തന്നെ കൊല്ലാനുള്ള ദേഷ്യവുകൊണ്ട് നടന്നവനാ ഞാൻ...പക്ഷെ ഇന്നലെ നടന്ന സംഭവങ്ങളും താൻ പറഞ്ഞ കാര്യവും ഓർത്തപ്പോൾ മനസ്സിനൊരു നീറ്റലുണ്ടായി...അതാ ഇന്ന്
💬 Comments
View all comments