Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
തന്നെ മറ്റവനിട്ട് ഒരെണ്ണം കൊടുക്കാൻ തീരുമാനിച്ചേ... എന്റെ ഒരു പ്രായശ്ചിത്തമായി കൂട്ടിക്കോ.... "
ഞാൻ അവളെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു...അതിന് അവൾ സങ്കടമോ സന്തോഷമോ എന്ന് മനസ്സിലാക്കാത്ത മുഖഭാവത്തോടെ എന്നെ തന്നെ നോക്കി നിന്നു...
" അപ്പൊ ശരി...താൻ വിട്ടോ... വണ്ടി നേരെ നോക്കി ഓടിക്കണം കേട്ടോ... "
അവളുടെ നേരത്തെ ഉള്ള ഡ്രൈവിംഗ് ഓർത്ത് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...അതിനവൾ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു...ആതോടെ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി...
" ഡോ പിന്നെ രാത്രി വരുമ്പൊ ആ പഴയ ദിവ്യയെ പോലെ വന്നാ മതി...ഈ പാവത്താൻ സ്വഭാവം ഒന്നും തനിക്ക് ചേരുന്നില്ല...എനിക്കാ ദേഷ്യക്കാരി ദിവ്യയെ ആണിഷ്ടം...അതാവുമ്പോഴെ തന്നോട് പഴയപോലെ അടിക്കൂടാൻ ഒക്കെ പറ്റൂ.... "
കുറച്ചു മുന്നോട്ടു എത്തിയതും ഞാൻ അവളെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു... എന്നിട്ട് മറുപടിക്ക് നിൽക്കാതെ വീണ്ടും തിരിഞ്ഞു നടന്നു...
" അജ്ജൂ.... "
പക്ഷെ പെട്ടന്നുള്ള അവളുടെ വിളി കേട്ട് ഞാൻ ഞെട്ടി...ഞെട്ടലിന് കാരണം എനിക്ക് മനസ്സിലായില്ല... ഒരുപക്ഷെ അവളൂടെ വായീന്ന് ആ വിളി കേട്ടത് കൊണ്ടാണോ...?? അതോടെ സ്വിച്ച് ഇട്ട പോലെ നിന്നെ ഞാൻ തിരിഞ്ഞു നോക്കി...
അപ്പോഴേക്കും വണ്ടിയും സൻ്റാൻ്റിലിട്ട് ശരവേഗത്തിൽ ദിവ്യ എന്നെ വാരിപ്പുണർന്നിരൂന്നു.... എന്താണ് സംഭവിച്ചത് എന്ന് പോലും പെട്ടെന്ന് മനസ്സിലായില്ല... നെഞ്ചിലിരുന്ന് അവള് വിതുമ്പുന്നത് എൻ്റെ ഹൃദയം അറിയുന്നുണ്ടായിരുന്നു... പക്ഷെ ഞാൻ ഒന്ന് പ്രതികരിക്കാൻ പറ്റാതെ ശില പോലെ നിൽക്കുകയായിരുന്നു.... ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അടിവയറ്റിൽ മഞ്ഞാണ് പെയ്തതെങ്കിൽ എനിക്ക് നേരെ മറിച്ച് തലമണ്ടയിലേക്ക് ഇടിമിന്നലേറ്റത് പോലെയായിരുന്നു....ആകെ ഞാൻ
💬 Comments
View all comments