Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
ശേഷം ബെല്ലടിക്കുന്ന ശബ്ദം കേട്ടവൻ പറഞ്ഞു... അതിന് ഞാനും ശരിവെച്ചു ഏതാലും മറ്റേത് രണ്ടും ക്ലാസ്സിൽ ആണല്ലോ വെറുതെ അറ്റൻഡൻസ് പോകേണ്ട എന്ന് കരുതി ഞാനും അവനും ക്ലാസിലേക്ക് വിട്ടു....
" ഡാ പണി പാളി അവളാ ആര്യ.... എനി എന്തോ ചെയ്യും... "
ക്ലാസിൻ്റെ മുന്നിലെത്തിയതും ഉള്ളിലേക്ക് നോക്കി അവൻ പറഞ്ഞു... പിന്നെ ആര്യ ഞങ്ങടെ ടീച്ചർ ആണ്...പ്രായം ഒന്നും അത്ര ഇല്ല...ആള് നല്ല ലുക്കാണ്..പക്ഷെ സ്വാഭാവം പെറ്റ തള്ള സഹിക്കൂല...ചെറുപ്പത്തിലേ കോളേജ് ലക്ക്ച്ചറർ ആയേൻ്റെ അഹങ്കാരം വേറെയും...
" മൈരേ നിനക്കല്ലേ ഇങ്ങോട്ട് വരാൻ തിടുക്കം.. എന്നിട്ടെന്നോടാണോ ചോദിക്കുന്നേ... "
ഉള്ളിലേക്കൊന്ന് പാളിനോക്കുന്നതിനോടൊപ്പം അവനോട് ഞാൻ മറുപടി പറഞ്ഞു...അപ്പോഴേക്കും അവള് ഞങ്ങളെ കണ്ടിരുന്നു...
" അല്ല ഇതാരൊക്കെയാ... ഒരുപാട് യുഗങ്ങളായല്ലോ കണ്ടിട്ട്... എവിടെ നെറ്റിപ്പട്ടവും ആനയും ഘോഷയാത്രയുമൊക്കെ... "
ഞങ്ങളെ കണ്ടതും മിസ്സ് കാളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...ഞങ്ങളൊന്നും മറുപടി കൊടുക്കാതെ പരുങ്ങി തന്നെ നിന്നു...
" അല്ല എനി വഴി മാറി വന്നതാണോ...??ഇങ്ങോട്ടേക്ക് ഇപ്പൊ കാണാതത്തു കൊണ്ട് ചോദിച്ചതാണേ... "
ഞങ്ങളുടെ പരുങ്ങല് കണ്ട് അവള് വീണ്ടും ചൊറിയാൻ തുടങ്ങി...
" ഡാ നിന്ന് കഥകളി കാണിക്കാതെ എന്തേലും പറേടാ... "
ഞാൻ നന്ദുവെ തട്ടിക്കൊണ്ട് പറഞ്ഞു
" ഞാൻ എന്തോന്ന് പറയാനാ...നിന്റെ കല്ല്യാണമായിരുന്നൂന്ന് പറയട്ടേ... "
അവൻ ചിരി അടക്കി എന്നോട് മറുപടി പറഞ്ഞു
" എന്നെകൊണ്ടോന്നും പറയിക്കണ്ട മൈരേ... മര്യാദയ്ക്ക് അവിടെങ്ങാനും ഇരുന്നാ പോരായിരുന്നോ... "
ഞാൻ ശബ്ദം താഴ്ത്തി പല്ലിറുമിക്കൊണ്ടവനോടായി പറഞ്ഞു
" എന്താ രണ്ടാളും പിറുപിറുക്കുന്നെ...മനസ്സിലെൻ്റെ തന്തയ്ക്ക് വിളിക്കുവായിരിക്കും...അല്ലേ...
💬 Comments
View all comments