Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
"
ഞങ്ങടെ കുശുകുശുപ്പ് കണ്ട് മിസ്സ് ചോദിച്ചു
" കറക്ക്റ്റ്.... "
നന്ദു പെട്ടന്ന് ബോധമില്ലാതെ ഉറക്കെ തന്നെ പറഞ്ഞു...അതോടെ ഞാൻ മിണ്ടാതിരി മൈരേന്ന് പറഞ്ഞവൻ്റെ വായ പൊത്തി...ഇതൊക്കെ കണ്ട് ലാബ് ചെയ്യുന്ന ക്ലാസിലെ ബാക്കി എല്ലാം കിണിക്കുന്നുണ്ട്...
" അത് പിന്നെ ടീച്ചറെ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇവൻ്റെ കൊച്ചിൻ്റെ ചോറൂണായിരുന്നു...അതാ രണ്ട് ദിവസം വരാഞ്ഞെ... "
ഞാൻ പെട്ടന്ന് വായിൽ വന്ന കള്ളം വിളിച്ചു പറഞ്ഞു...പക്ഷെ ഉദേശിച്ചതല്ല പറഞ്ഞത് എന്ന് പറഞ്ഞു കഴിഞ്ഞപ്പോളായിരുന്നു മനസ്സിലായത്...
" ആരുടേ...ഇവൻ്റെയോ...? "
എൻ്റെ മറുപടി കേട്ടതും മിസ്സ് ചിരിച്ചുകൊണ്ട് ചോദിച്ചു.. ഒപ്പം ക്ലാസിലെ പിള്ളാരുടെ കിണി വേറെയും..നന്ദുവെ നോക്കിയപ്പോൾ അവനെന്നെ നോക്കി പല്ലിറുമ്മുന്നു...അപ്പോഴായിരുന്നു എനിക്കും അമളി പറ്റിയത് മനസ്സിലാക്കിയത്...
" അത് പിന്നെ മാറിപ്പോയി ഇവൻ്റെയല്ല...ഇവൻ്റെ ചേട്ടൻ്റെ... "
ഞാൻ ചമ്മിയ മുഖഭാവത്തോടെ പറഞ്ഞൊപ്പിച്ചു...നന്ദു എന്നെ ഇപ്പൊ കൊല്ലും എന്നർത്ഥത്തിൽ നോക്കി ദഹിപ്പിക്കുന്നുണ്ട്...
" ഓ അങ്ങനെ..ഞാൻ കരുതി ഏതോ പാവപ്പെട്ട പെൺകുട്ടീടെ ജീവിതം തൊലഞ്ഞെന്ന്... "
എൻ്റെ മറുപടി കേട്ടതും ടീച്ചറ് നന്ദുവെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...അതിന് അവനെന്റെ കാലിനിട്ടൊരു ചവിട്ടു തന്നു...
" മ്മ് ശരി കേറിക്കോ...എനിക്കെന്താ... പഠിക്കാൻ ഉദേശമുണ്ടേൽ വല്ലപ്പോഴുമെങ്കിലും ഇങ്ങോട്ടേക്ക് വന്നോ... "
മിസ്സ് ഞങ്ങളെ നോക്കി പറഞ്ഞു. എന്നിട്ട് കേറികോളാൻ കൈ കാട്ടി...അതോടെ ഞങ്ങള് രണ്ടും ഉള്ളിലേക്ക് കയറി...
" അതാ ആതിര... അവിടെ ചെയ്യുന്നുണ്ട് അവളാ നിങ്ങടെ ടീം മേറ്റ്.... "
ഉള്ളിലേക്ക് കയറിയതും ആതിരയെ ചുണ്ടികാണിച്ച് ആര്യമിസ്സ് പറഞ്ഞു... അതോടെ എനിക്ക് വരേണ്ടിയിരുന്നില്ലാന്ന് തോന്നി...എനി അതിന്റെ
💬 Comments
View all comments